ഇരിട്ടി: ആനപ്പന്തി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മതിയായ സുരക്ഷ ഒരുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. നിലവിലെ പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ജെയ്‌സണ്‍ തോമസ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ആവിശ്യമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി ഉറപ്പു വരുത്തണം. ബൂത്തിലും പരിസരത്തും വീഡിയോ കാമറ സ്ഥാപിക്കണം.
ബാങ്കില്‍ നിന്ന് വിതരണം ചെയ്തിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡിനു പുറമെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഇന്ത്യന്‍ ഇലക്ഷന്‍ കമ്മീഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡൈവിംങ്ങ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നുകൂടി ഹാജരാക്കണം. രണ്ടു തിരിച്ചറില്‍ രേഖകളും ബാങ്കിലെ അറ് ബി രജിസ്റ്ററുമായി ഒത്തുനോക്കണം. നാളെ രാവിലെ എട്ടു മുതല്‍ വൈകിട്ടു നാലു വരെ അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളിലാണ് വോട്ടെടുപ്പ്. ഏഴ് പോളിംങ് ബൂത്തുകളാണ് ക്രമീകരിക്കുന്നത്. ഇക്കുറി എല്‍ഡിഎഫും മത്സരരംഗത്ത് സജീവമാണ്.
















