പാനൂര്‍: ഗ്യാസ് കുറ്റിയില്‍ നിന്നും പെട്രോള്‍. വീട്ടുകാര്‍ പരാതി നല്‍കി. കൂളിച്ചാലിലെ പുത്തൂപുളിക്കല്‍ രാജന്റെ വീട്ടിലാണ് ഗ്യാസ് ഉപയോഗിക്കുന്നതിനിടെ തീ ആളിക്കത്തുകയും പാത്രമടക്കം കത്തിനശിക്കുകയുമായിരുന്നു. വീട്ടുകാര്‍ റഗുലേറ്റര്‍ ഓഫ് ചെയ്തതോടെ അപകടം ഒഴിവായി. പരിഭ്രാന്തരായ വീട്ടുകാര്‍ അണിയാരം ഭാരത് ഗ്യാസ് ഏജന്‍സിയെ അറിയിച്ചതോടെ സിലിണ്ടര്‍ തിരികെ എടുക്കുകയായിരുന്നു. എന്നാല്‍ അപകടം സംഭവിച്ചതിന്റെ വിശദീകരണത്തിനു ഉത്തരം നല്‍കാന്‍ ഏജന്‍സി അധികൃതര്‍ തയ്യാറായില്ല. സിലിണ്ടറിന്റെ അടിഭാഗത്തായാണ് പെട്രോള്‍ കാണപ്പെട്ടതെന്ന് വീട്ടുകാരനായ സജീഷ് മാധ്യമങ്ങളോട് പറഞ്ഞു.സമാനമായ അപകടം ചെറുപറമ്പിലും ഉണ്ടായതായി വിവരമുണ്ട്. സംഭവത്തില്‍ കൊളവല്ലൂര്‍ പോലീസില്‍ പരാതി നല്‍കി.
















