കൊച്ചി: ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്റെ, ഇന്‍ഫോസിസ് പ്രൈസ് 2017, ആറു ശാസ്ത്രജ്ഞര്‍ക്ക്. എഞ്ചിനീയറിംഗ് ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സില്‍ കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. സംഗമിത്ര ബന്ദോപാധ്യയ, ഹ്യുമാനിറ്റീസില്‍ ലണ്ടന്‍ കിംഗ്‌സ് കോളജിലെ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പ്രൊഫസര്‍ അനന്യ ജഹനാര കബീര്‍, ഹ്യുമാനിറ്റീസില്‍ ബാംഗ്ലൂര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസിലെ പ്രൊഫ. ഉപീന്ദര്‍ സിങ് ഭല്ല, മാത്തമാറ്റിക്കല്‍ സയന്‍സസില്‍ മുംബെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ പ്രൊഫ. ഋതബ്രത മുന്‍ഷി, ഫിസിക്കല്‍ സയന്‍സസില്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. യമുന കൃഷ്ണന്‍, സോഷ്യല്‍ സയന്‍സസില്‍ ഡല്‍ഹി അംബേദ്കര്‍ സര്‍വകലാശാലയിലെ പ്രൊഫ. ലോറന്‍സ് ലിയാങ് എന്നിവരാണ് ജേതാക്കള്‍.
ഓരോ വിഭാഗത്തിനും 65 ലക്ഷം രൂപയും 22 കാരറ്റ് മെഡലും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പ്രൈസ്. ആഗോളതലത്തില്‍ ലഭിച്ച ആയിരക്കണക്കിന് നാമനിര്‍ദ്ദേശങ്ങളില്‍ നിന്നാണ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റ് കെ. ദിനേശ് പറഞ്ഞു. 2018 ജനുവരി 10 ന് ബാംഗ്ലൂരില്‍, കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രൊഫസര്‍ എമെരിറ്റസ് പ്രൊഫ. കിപ് എസ്‌തോം ഇന്‍ഫോസിസ് പ്രൈസ് സമ്മാനിക്കും.
















