Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

സഞ്ചാരികളുടെ സ്വര്‍ഗം, പക്ഷേ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 02:45 am IST
inVicharam

കേരളം ലോകത്തിലെ 13 സ്വര്‍ഗ്ഗങ്ങളില്‍ ഒന്നാണത്രെ. ഇവിടേക്ക് വിനോദസഞ്ചാരം കൊണ്ടുവരുന്ന വിദേശ മൂലധനം 7749.51 കോടിയാണ്. 2016 ല്‍ 29658 കോടിയായിരുന്നു വിനോദസഞ്ചാരികളുടെ സംഭാവന. അതായത് 11.51 ശതമാനം വര്‍ധന. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായിട്ടാണ് കേരളം അറിയപ്പെടുന്നത്. ഭൂമിയിലെ 13 സ്വര്‍ഗ്ഗങ്ങളില്‍ ഒന്നാവാന്‍ പ്രധാന കാരണം ഇവിടത്തെ കാലാവസ്ഥയാണ്.

ശാന്തസുന്ദരമായ ബീച്ചുകളും തടാകങ്ങളും നിബിഡവനങ്ങളും വൈവിധ്യമുള്ള വന്യമൃഗങ്ങളും ഇതിന് മാറ്റുകൂട്ടുന്നു. ടൂറിസ്റ്റ് സങ്കേതങ്ങള്‍ തമ്മില്‍ അധിക ദൂരമില്ല. ഇവിടത്തെ ക്ലാസിക്കല്‍ കലകളും തൃശൂര്‍പൂരംപോലുള്ള വര്‍ണശബളമായ ക്ഷേത്രോത്സവങ്ങളുമെല്ലാമാണ് വിദേശികളെ ആകര്‍ഷിക്കുന്നത്. നമ്മുടെ സവിശേഷമായ ആഹാരരീതിയും അവര്‍ക്ക് ഏറെ ഇഷ്ടമാണ്. ടൂറിസ്റ്റ് രംഗത്തുള്ള എന്റെ സുഹൃത്ത് രഞ്ജിനി മേനോന്‍ പറയുന്നത് കഞ്ഞി പ്ലാവിലകൊണ്ട് കോരിക്കുടിക്കുന്നത് വിദേശികള്‍ക്ക് സന്തോഷം നല്‍കുന്നുവെന്നാണ്.

കേരളത്തിന്റെ പ്രത്യേകത ഇവിടത്തെ വിനോദസഞ്ചാരത്തിന് കൃത്യമായ ‘സീസണ്‍’ ഇല്ല എന്നതാണ്. കാലാവസ്ഥാ വ്യതിയാനം ഇവിടെ അത്ര പ്രകടമല്ലല്ലോ. കോവളം, വര്‍ക്കല, ശംഖുംമുഖം പോലത്തെ ശാന്തസുന്ദര ബീച്ചുകളും, സുഖപ്രദമായ സൂര്യപ്രകാശവും,മനോഹരമായ മണല്‍പ്പരപ്പുകളും വിനോദസഞ്ചാരികളെ മാടിവിളിക്കുന്നു. മറ്റൊരു ആകര്‍ഷണം ഇവിടത്തെ ടൂറിസംകേന്ദ്രങ്ങള്‍ വിമാനത്താവളങ്ങള്‍ക്കടുത്താകുന്നു എന്നതാണ്. കേരളത്തിന്റെ ആയുര്‍വേദവും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള കാലടിയിലെ നാഗാര്‍ജ്ജുന പോലുള്ള ആയുര്‍വേദകേന്ദ്രത്തിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുന്നു. പുഴയുടെ സാമീപ്യവും മറ്റും അവര്‍ക്ക് ആഹ്ലാദകരമാണ്. സോമതീരവും ടൂറിസ്റ്റ് കേന്ദ്രമാണ്.

മീന്‍പിടുത്തം ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ വിഴിഞ്ഞവും പൂവാറും മറ്റും തിരഞ്ഞെടുക്കുന്നു. വേളി, കൊച്ചുവേളി, വര്‍ക്കലയിലെ ശിവഗിരി മഠം, കുട്ടനാട് എന്നിവിടങ്ങളെല്ലാം അവരില്‍ ആഹ്ലാദം ജനിപ്പിക്കുന്നു. ഇതിനെല്ലാം പുറമെ ഇവിടെനിന്നു ലക്ഷദ്വീപിലേക്കുള്ള യാത്രയും, ആന്‍ഡമാന്‍ നിക്കോബാര്‍ സന്ദര്‍ശനവും ലഹരി പകരുന്നു. 2006 ല്‍നിന്ന് 2008 ആയപ്പോള്‍ വിനോദസഞ്ചാരികളുടെ വരവില്‍ വന്‍ വര്‍ധനയാണുണ്ടായത്. 1999 ല്‍ 48,88,287 വിനോദസഞ്ചാരികളാണ് കേരളത്തില്‍ വന്നതെങ്കില്‍ 2008 ല്‍ അത് 75,91,250 ആയി ഉയര്‍ന്നു. 14.28 ശതമാനം വര്‍ധന. ആഗസ്റ്റു മുതല്‍ മെയ് മാസംവരെ ഏറ്റവും ആകര്‍ഷകമായ ടൂറിസ്റ്റ് സീസണ്‍ ആണ്. അതില്‍തന്നെ നവംബര്‍ മുതല്‍ മാര്‍ച്ച് വരെ പീക്ക് സീസണ്‍.

ഇന്ന് കേരളം ലക്ഷ്യമിടുന്നത് 365 ദിന ടൂറിസം മേഖലയാക്കി ഉയര്‍ത്താനാണ്. പ്രത്യേകിച്ച് തിരുവനന്തപുരവും എറണാകുളവും തൃശൂരും. തൃശൂര്‍ പൂരം കാണാനെത്തുന്ന വിദേശികള്‍ എത്രയധികമാണെന്ന് ടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. അമ്പലങ്ങളിലെ ഉത്സവങ്ങളും വിനോദസഞ്ചാരികള്‍ക്ക് പ്രിയമാണ്. തിരുവോണ ദിനത്തില്‍ തൃക്കാക്കരയപ്പനെ ദര്‍ശിക്കാന്‍ മലയാളികള്‍ മാത്രമല്ല, ഒരുപാട് വിനോദ സഞ്ചാരികളും എത്തുന്നു. തിക്കിലും തിരക്കിലും അവര്‍ ക്ഷമയോടെ കാത്തുനില്‍ക്കുന്നു. ടൂറിസം മേഖലയുടെ വളര്‍ച്ചയ്‌ക്കനുസരിച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കത്തക്കവിധം കേരളത്തിന്റെ കലകളും ഉത്സവങ്ങളും വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.

ഇതെല്ലാം പറയുമ്പോഴും ദൈവം അനുഗ്രഹിച്ചു തന്ന പ്രകൃതി സൗന്ദര്യവും വൈവിധ്യവും വന്യമൃഗസമ്പത്തും സുരക്ഷിതമാക്കി വയ്‌ക്കുന്നതില്‍ മലയാളികള്‍ അശ്രദ്ധരാണ്. സ്വന്തം ലാഭത്തിനുവേണ്ടി വൃക്ഷങ്ങളെ വെട്ടി വീഴ്‌ത്തി വനം ശോഷിപ്പിക്കാനും, മൃഗങ്ങളെ വേട്ടയാടാനും മലയാളി ഉത്സുകരാണ്. എന്തും സ്വന്തമാക്കി വിറ്റ് കാശാക്കാനാണ് അവര്‍ക്ക് താല്‍പ്പര്യം. അത് സംരക്ഷിച്ച് സമ്പത്താക്കി മാറ്റാന്‍ ശ്രദ്ധയില്ല.

ഞാന്‍ കോട്ടയത്ത് ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ ലേഖികയായിരുന്നപ്പോള്‍ ഒരുപാട് ലേഖനങ്ങള്‍ വിനോദ സഞ്ചാരത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. കോട്ടയം പ്രകൃതി സുന്ദരമാണ്. രാജാറാവു എന്ന പ്രസിദ്ധ എഴുത്തുകാരന്‍ ആത്മീയ വെളിച്ചം തേടി ചെങ്ങന്നൂരുള്ള ഗുരുവിന്റെ അടുത്തുവന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ അഭിമുഖം എടുത്തിരുന്നു. കേരളത്തില്‍ ആത്മീയ ടൂറിസവും വളരുന്നുണ്ടെന്ന് ഇത് തെളിയിക്കുന്നു. വിനോദസഞ്ചാരികളുടെ അഭിമുഖം എടുക്കുമ്പോള്‍ അവര്‍ കൗതുകകരമായ പലതും ചോദിക്കാറുണ്ട്. പ്രഭാതത്തില്‍ ചായക്കടയില്‍ വന്നിരുന്ന് പത്രം വായിച്ച് അറിവുനേടുന്ന, ശാരീരികശുചിത്വം പാലിക്കുന്ന മലയാളിക്ക് എന്തുകൊണ്ട് പരിസരശുചിത്വ സാക്ഷരത ഇല്ലെന്നാണ് പലരും ചോദിക്കാറുള്ളത്. ബസ്സില്‍ യാത്രചെയ്യുന്ന പാശ്ചാത്യര്‍, യാത്രക്കാര്‍ ബസ്സിലിരുന്ന് പുറത്തേക്ക് തുപ്പുന്നതുകണ്ട് നെറ്റിചുളിക്കുന്നു. പക്ഷേ മറ്റുള്ളവര്‍ എന്തുവിചാരിച്ചാലും ‘പുല്ലാണേ പുല്ലാണേ’ എന്നതാണ് മലയാളിയുടെ മുദ്രാവാക്യം.

ഇന്ന് കേരളം മയക്കുമരുന്നിന്റെയും കേന്ദ്രം കൂടിയാണല്ലോ. ദിനപത്രങ്ങള്‍ നിവര്‍ത്തിയാല്‍ മയക്കുമരുന്ന് വില്‍ക്കാന്‍ ശ്രമിച്ചയാളെ പിടിച്ചുവെന്ന വാര്‍ത്തകള്‍ കാണാം. മയക്കുമരുന്നുപയോഗം സ്‌കൂള്‍ കുട്ടികളില്‍പ്പോലും വ്യാപകമാണ്. മദ്യപാനിയായ പിതാവോ, സീരിയല്‍ അടിമയായ അമ്മയോ അത് അറിയുന്നുപോലുമില്ല. ഇന്ന് പല സ്ത്രീകളും അമ്മയല്ല, മകളല്ല, സഹോദരിയല്ല, മരുമകളല്ല, വെറും ലൈംഗിക ഉല്‍പ്പന്നം മാത്രം. മലയാളി എത്ര അധഃപതിച്ചുവെന്നതിന്റെ തെളിവാണിത്. ഇപ്പോള്‍ വ്യഭിചാരവും മയക്കുമരുന്നും മദ്യപാനവും പരിസരശുചിത്വമില്ലായ്‌മയും കേരളത്തിന്റെ മുഖമുദ്രയായി മാറുകയാണ്. ജീവിതശൈലീ രോഗങ്ങള്‍ പകര്‍ച്ചവ്യാധിപോലെ പടരുന്നു. ഡോക്ടര്‍മാര്‍ക്കുവരെ ജീവിതശൈലീ രോഗങ്ങള്‍ക്കടിപ്പെട്ട് ജീവന്‍ വെടിയേണ്ടിവരുന്നു.

പത്തുവര്‍ഷത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട മലയാളി ഡോക്ടര്‍മാരില്‍ പലരും ഹൃദയസംബന്ധമായ രോഗികളും, കാന്‍സര്‍ ബാധിച്ചവരും വൃക്ക രോഗം ബാധിച്ചവരുമാണത്രെ. റോഡപകടങ്ങളുടേയും സ്വന്തം നാടായി കേരളം മാറിക്കഴിഞ്ഞല്ലോ. റോഡ് സെന്‍സ് മലയാളിക്കില്ല. ഡോക്ടര്‍മാരുടെ ശരാശരി വയസ്സ് 67.9 ശതമാനമാണ്. മലയാളിയുടെ ആയുര്‍ദൈര്‍ഘ്യം 74.9 വയസ്സും. ആരോഗ്യപരിപാലകര്‍പോലും ആരോഗ്യഭീഷണിയിലായ ഒരു നാട്ടില്‍ മലയാളി നാണിച്ച് തലകുനിയ്‌ക്കണ്ടേ? മറ്റൊരു കാര്യം വര്‍ധിച്ചുവരുന്ന പ്രമേഹ രോഗ മരണനിരക്കാണ്. പണ്ട് പ്രമേഹം ധനവാന്റെ രോഗമായിട്ടാണ് കരുതപ്പെട്ടിരുന്നതെങ്കില്‍ ഇന്ന്

അത് സര്‍വ്വസാധാരണമാണ്. സ്ത്രീകള്‍ പ്രത്യേകിച്ച് പ്രമേഹരോഗ ഭീഷണിയിലാണത്രെ. ഇന്ന് കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള മരുന്നുകളില്‍ ഒന്ന് ഇന്‍സുലിന്‍ ആണ്.

ചുരുക്കത്തില്‍ കേരളത്തിലെ ജനങ്ങളുടെ ശാരീരിക-മാനസികാരോഗ്യം പിന്തള്ളപ്പെട്ടിരിക്കുകയാണ്. കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡലിന്റെ കാര്യത്തില്‍ ഒരു പുനരാലോചന വേണ്ടിയിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.