Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

കയ്യേറ്റക്കാര്‍ക്കായി ഒരു ഹര്‍ത്താല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 02:30 am IST
inVicharam

ഇടതുമുന്നണിയിലെ തര്‍ക്കത്തില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ നാടുനീളെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ഭരണത്തിനു നേതൃത്വം നല്‍കുന്ന സിപിഎം. തിരുവനന്തപുരത്ത് നഗരസഭാ മേയറെ ആക്രമിച്ചുവെന്ന കള്ളക്കഥയുണ്ടാക്കി ജില്ലയിലുടനീളം അവര്‍ ആക്രമണം നടത്തി. മൂന്നാറില്‍ നടക്കുന്നത് ഇതിലും അപ്പുറമാണ്. സിപിഎം-സിപിഐ അടിയുടെ തുടര്‍ച്ചയാണ് അവിടെ നടന്ന ഹര്‍ത്താല്‍ എന്നു തോന്നാം. എന്നാല്‍ അങ്ങനെ ചുരുക്കിക്കാണാന്‍ സാധ്യമല്ലെന്ന് സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നു.

വ്യാപകമായ അക്രമങ്ങളാണ് മൂന്നാറില്‍ അരങ്ങേറിയത്. സ്ഥാപനങ്ങളും വാഹനങ്ങളും അടിച്ചുതകര്‍ത്തു. പോലീസിനേയും വെറുതെ വിട്ടില്ല. പട്ടാളത്തേയും കൈകാര്യം ചെയ്തു. സൂര്യനെല്ലിയില്‍ ക്യാമ്പു ചെയ്ത ഇന്ത്യന്‍ നാവികസേവനയുടെ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ പതിനാലു ഉദ്യോഗസ്ഥരെ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞു. ഇവര്‍ക്ക് അകമ്പടിപോയ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. ഇത് വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ്. കശ്മീരിലേയും വടക്കുകിഴക്കന്‍ സംസ്ഥനങ്ങളിലേയും സാഹചര്യം കേരളത്തിലും സൃഷ്ടിക്കുകയാണെന്നു വേണം കരുതാന്‍. ഇതിനൊക്കെ നേതൃത്വം നല്‍കിയത് ഭരണകക്ഷിയാണെന്നുള്ളതാണ് പ്രധാനം. കശ്മീരില്‍ ഭരണത്തിനൊപ്പം ഭീകരവാദത്തെയും പ്രോത്സാഹിപ്പിച്ച ചില രാഷ്‌ട്രീയ പാര്‍ട്ടികളുടെ പതിപ്പായി സിപിഎം അധഃപതിച്ചതിന്റെ ദയനീയ കാഴ്ചയാണിത്. ഇതിന് തടയിട്ടേ പറ്റൂ.

സിപിഎമ്മിന്റെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടന്നത്. ഹര്‍ത്താലുള്‍പ്പെടെയുള്ള പ്രതിഷേധ സമരങ്ങള്‍ക്ക് പലപ്പോഴും ചൂണ്ടിക്കാണിക്കാന്‍ ന്യായയുക്തമായ ഒരു കാരണമുണ്ടാകും. എന്നാല്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കുന്നതിനെതിരെയാണ് മൂന്നാറിലെ ഹര്‍ത്താലും അക്രമങ്ങളും. നിയമം ലംഘിച്ചവര്‍ക്കെതിരെ നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്. ഭരിക്കുന്നത് സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയും. സര്‍ക്കാര്‍ നടപടി തെറ്റാണെങ്കില്‍ അതിനെ രാഷ്‌ട്രീയമായി നേരിടാം. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി തിരുത്തിക്കാം. അതിനൊന്നും ശ്രമിക്കാതെ ജനങ്ങളെയും യാത്രക്കാരെയുമെല്ലാം ബന്ദികളാക്കി വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടതിന് ന്യായീകരണമില്ല.

മൂന്നാറില്‍ എംപി ഉള്‍പ്പെടെ വ്യാപകമായ കയ്യേറ്റം നടത്തിയെന്നതിനുള്ള തെളിവുകള്‍ ഒന്നിനുപുറകെ ഒന്നായി വരുന്നു. എംഎല്‍എ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ കയ്യേറ്റക്കാരുടെ കൈതാങ്ങികളാണെന്നും തെളിയുന്നു. പള്ളിയുടെയും പട്ടക്കാരുടെയും പേരില്‍ മലകള്‍ കയ്യേറി കുരിശു നാട്ടി ഭൂമാഫിയ സ്വന്തമാക്കുന്നു. ഇതിനൊക്കെ ഓശാന പാടുകയാണ് പണക്കാരുടെ പാര്‍ട്ടിയായിരിക്കുന്ന സിപിഎം. ഇതെല്ലാം നടന്നിട്ടും ജനങ്ങളെ വെല്ലുവിളിച്ച് ഹര്‍ത്താല്‍ നടത്തിയതിന് പിന്നില്‍ രാഷ്‌ട്രീയത്തിനപ്പുറം മറ്റു ചിലതുണ്ട്.

ഇടുക്കി കേന്ദ്രീകരിച്ച് രാജ്യദ്രോഹ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇത് സാധൂകരിക്കുന്ന ചില അറസ്റ്റുകളും നടന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്കു പിന്നില്‍ ഇത്തരം ശക്തികളാണെന്ന് സൂചനയുമുണ്ടായിരുന്നു. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെതന്നെ മര്‍മ്മപ്രധാനമായ സ്ഥലങ്ങളിലൊന്നായ ഇടുക്കിയെ സംഘര്‍ഷമേഖലയാക്കുക എന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ രാജ്യദ്രോഹമാണ്. ഇതിന് കൂട്ടുനില്‍ക്കുകയാണ് നിര്‍ഭാഗ്യവശാല്‍ സിപിഎം. ആദര്‍ശത്തിന്റെയോ ജനപക്ഷ നിലപാടിന്റെയോ പിന്‍ബലമില്ലെന്ന് ഉറപ്പായിട്ടും കയ്യേറ്റക്കാര്‍ക്കായി ഈ പാര്‍ട്ടി കൈമെയ് മറന്ന് പോരാടുന്നതിന്റെ സത്യം വെളിച്ചത്തുവരേണ്ടതുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.