കണ്ണൂര്‍: നവംബര്‍ 25ന് രാവിലെ മാങ്ങാട്ടുപറമ്പ് ബറ്റാലിയന്‍ ആസ്ഥാനത്ത് നടക്കുന്ന കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയന്റെയും മലബാര്‍ സ്‌പെഷല്‍ പൊലീസ് റിക്രൂട്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെയും സംയുക്ത പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി സുധേഷ്‌കുമാര്‍, ഡി.ഐ.ജി ഷഫീന്‍ അഹമ്മദ്, കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് കെ. സഞ്ജയ്‌കുമാര്‍ ഗുരുഡിന്‍, എം.എസ്.പി ബറ്റാലിയന്‍ കമാന്‍ഡന്റ് കെ.പി ഫിലിപ്പ് തുടങ്ങിയവര്‍ സംബന്ധിക്കും.
















