കണ്ണൂര്‍: സിപിഎമ്മുകാര്‍ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ യുവമോര്‍ച്ച യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ ഓര്‍മ്മകള്‍ സംഘ പ്രവര്‍ത്തകര്‍ക്ക് എന്നും ആവേശവും മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് പ്രേരണയുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. യുവമോര്‍ച്ച മേഖലാ യോഗം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജിഹാദി-ചുകപ്പ് ഭീകരതയ്ക്കു എതിരെയുള്ള യുവജന പ്രതിരോധമാണ് ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാനദിനമായ ഡിസംബര്‍ ഒന്നിന് കണ്ണൂരില്‍ നടക്കുന്നത്. റാലിയില്‍ കാല്‍ലക്ഷം യുവാക്കളെ പങ്കെടുപ്പിക്കും. കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനത്തില്‍ കണ്ണൂരില്‍ നടക്കുന്ന യുവമോര്‍ച്ച റാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താനായാണ് യുവമോര്‍ച്ച മേഖല യോഗം ചേര്‍ന്നത് .
യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു എളക്കുഴി യോഗത്തില്‍ അധ്യക്ഷത വഹിച്ചു . ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പ്രകാശ് ബാബു, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്.എസ്.രാജീവ്, സംസ്ഥാന സെക്രെട്ടറി കെ.പി.അരുണ്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: