പഴയങ്ങാടി: മാടായിക്കാവ് ഭഗവതി ഭക്തസംഘം പുനസംഘടിപ്പിച്ചു. 1973 ല്‍ മാടായിക്കാവില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് രൂപീകൃതമായ സംഘം മാടായിപ്പാറയിലെ ഭൂമിസംരക്ഷണവുമായി ബന്ധപ്പെട്ട് നിരന്തരം പ്രവര്‍ത്തിച്ചുവന്നിരുന്നു. ക്ഷേത്രവും പരിസരവും വിശ്വാസികളുടെ ആരാധനാകേന്ദ്രമായി പ്രവര്‍ത്തിക്കുന്നതിലുപരി ടൂറിസ്റ്റ് സങ്കേതമാക്കാന്‍ ചിലര്‍ നടത്തുന്ന നീക്കത്തെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് സംഘം പുനസംഘടിപ്പിച്ച് സജീവമാക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചത്.
ഭാരവാഹികളായി പി.വി.കൃഷ്ണന്‍ അടുത്തില-രക്ഷാധികാരി, പി.പി.കൃഷ്ണന്‍ മാസ്റ്റര്‍-പ്രസിഡണ്ട്, പി.കുമാരന്‍, എ.കെ.ഗോവിന്ദന്‍-വൈസ് പ്രസിഡണ്ടുമാര്‍, കെ.പി.ചന്ദ്രാംഗദന്‍-സെക്രട്ടറി, എ.വി.ബാലകൃഷ്ണന്‍-ജോയന്റ് സെക്രട്ടറി, പി.രാഘവന്‍-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
















