Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം സമ്മേളനങ്ങളില്‍ സംസ്ഥാന ഭരണത്തിനും പാര്‍ട്ടി ജില്ലാ-സംസ്ഥാന നേതൃത്വത്തിനുമെതിരെ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 08:14 pm IST
in Kannur

കണ്ണൂര്‍: സിപിഎമ്മിന്റെ ബ്രാഞ്ച്-ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് പിന്നാലെ ആരംഭിച്ച ഏരിയാ സമ്മേളനങ്ങളില്‍ സംസഥാന ഭരണത്തിനും പാര്‍ട്ടിയുടെ സംസ്ഥാന-ജില്ലാ നേതൃത്വത്തിനുമെതിരെ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നിന്നും രൂക്ഷവിമര്‍ശനം. എല്ലാം ശരിയാക്കുമെന്ന മുദ്രാവാക്യവുമായി ഏറെ കൊട്ടിഘോഷിച്ച് അധികാരത്തിലെത്തിയ പാര്‍ട്ടി സംസ്ഥാന ഭരണത്തില്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ തികഞ്ഞ പരാജയമാണെന്ന ചര്‍ച്ചകളാണ് ഏരിയാ സമ്മേളനങ്ങളില്‍ നടക്കുന്നത്. അനുദിനം പാര്‍ട്ടിയും ഭരണകൂടവും പൊതുസമൂഹത്തിന് മുന്നില്‍ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണെന്നും അടിയന്തിരമായി പാര്‍ട്ടി നയവും ഭരണ നടപടികളും തിരുത്തണമെന്ന ആവശ്യവുമാണ് പാര്‍ട്ടി അംഗങ്ങളക്കിടയില്‍ നിന്നും ഉയരുന്നത്.

ഒന്നര വര്‍ഷത്തിനിടയില്‍ മൂന്ന് മന്ത്രിമാര്‍ സംസ്ഥാന മന്ത്രിസഭയില്‍ നിന്നും രാജിവെയ്‌ക്കേണ്ടി വന്നത് പാര്‍ട്ടിക്ക് കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയതെന്നും ഭരണസംവിധാനത്തില്‍ ഏകോപനമില്ലായ്‌മയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഇരട്ടച്ചങ്കനെന്ന് സ്വയം വിശേഷിപ്പിച്ച് അധികാരത്തിലെത്തിയ പാര്‍ട്ടിയുടെ നേതാവും മുഖ്യമന്ത്രിയുമായ പിണറായി ഏററവുമൊടുവില്‍ ചാണ്ടി പ്രശ്‌നത്തിലൂടെ ഓട്ടച്ചങ്കനായി മാറിയിരിക്കുന്ന സ്ഥിതിയാണെന്നുളള വിമര്‍ശനം ഉള്‍പ്പെടെ സമ്മേളനങ്ങളില്‍ അംഗങ്ങള്‍ ഉയര്‍ത്തിയതായാണറിയുന്നത്.

മൂന്നു ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന ഏരിയാ സമ്മേളനങ്ങളില്‍ ഭരണ വീഴ്ചകള്‍ സംബന്ധിച്ച് രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നതെന്നറിയുന്നു. ചാണ്ടി വിഷയത്തില്‍ സിപിഎം-സിപിഐ നേതാക്കള്‍ തമ്മില്‍ പരസ്യമായ ഏറ്റുമുട്ടലുകള്‍ കൂടി നടന്നതോടെ സര്‍ക്കാരിന്റെ നില കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണെന്നുളള അഭിപ്രായങ്ങളും സമ്മേളനങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റെ പല വീഴ്ചകളും പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുസമ്മതിക്കേണ്ട സ്ഥിതി സംജാതമായിരിക്കുകയാണെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ആരോപണങ്ങളില്‍ നിന്നും ആരോപണങ്ങളിലേക്കാണ് ദിനംപ്രതി സര്‍ക്കാര്‍ വലിച്ചിഴയ്‌ക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും അംഗങ്ങള്‍ യോഗങ്ങളില്‍ അഭിപ്രായപ്പെട്ടു.

ജില്ലയിലെ രണ്ട് പ്രമുഖ നേതാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളും സമ്മേളനങ്ങളില്‍ സജീവ ചര്‍ച്ചയാകുന്നുണ്ട്. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് ഇ.പി.ജയരാജന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതും പാര്‍ട്ടിക്കുളളില്‍ സ്വയം മഹത്വവത്കരിക്കുകയാണെന്നും പാര്‍ട്ടിക്ക് മുകളില്‍ വളരാന്‍ ശ്രമിക്കുകയാണെന്നുമുളള കുറ്റപ്പെടുത്തല്‍ സിപിഎം സംസ്ഥാന കമ്മറ്റിയില്‍ നിന്നും ഏററു വാങ്ങേണ്ടി വന്ന പി.ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങളും സമ്മേളനങ്ങളില്‍ സജീവ ചര്‍ച്ചയാകുന്നുണ്ട്. ജയരാജനെ സംസ്ഥാന കമ്മറ്റി ശാസിച്ചതിനു ശേഷവും അദ്ദേഹത്തെ പുകഴ്‌ത്തിക്കൊണ്ട് സമ്മേളന നഗരികളില്‍ പോസ്റ്ററുകളും കട്ടൗട്ടുകളും ടീഷര്‍ട്ടുകളും മറ്റും പ്രത്യക്ഷപ്പെടുന്നതില്‍ പല സ്ഥലങ്ങളിലെ സമ്മേളനങ്ങളിലും രൂക്ഷവിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്. ജയരാജന്റെ സ്വയം അപ്രമാദിത്വത്തിന് ഉത്തരവാദി സംസ്ഥാന നേതൃത്വമാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിക്കതീതനായ ജയരാജന്‍ വളരുമ്പോള്‍ സമയാസമയങ്ങളില്‍ സംസ്ഥാനനേതൃത്വം മൂക്കുകയറിടാഞ്ഞതാണ് ഇന്നത്തെ വിമര്‍ശനങ്ങള്‍ക്ക് കാരണമെന്ന് പല കമ്മറ്റികളിലും അംഗങ്ങള്‍ കുറ്റപ്പെടുത്തലുകള്‍ നടത്തിയതായറിയുന്നു. കൂടുതല്‍ ഏരിയാ സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ പാര്‍ട്ടിക്കകത്ത് സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്കും സംസ്ഥാന ഭരണത്തിനുമെതിരെ ശക്തമായ വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയരുമെന്നുറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

India

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

Kerala

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

India

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

Kerala

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.