കോളയാട് : റബ്ബര്‍ ബോര്‍ഡ് തലശ്ശേരി റീജിയണല്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയില്‍പ്പെടുത്തി റബ്ബര്‍ കര്‍ഷകര്‍ക്കും ടാപ്പിംഗ് തൊഴിലാളികള്‍ക്കും റബ്ബര്‍ ടാപ്പിംഗില്‍ വിദഗ്ദ പരീശീലനം നല്കി. അറുപതോളം പേര് ഇത്തരത്തില്‍ പരിശീലനം നേടി ഇതില്‍ പന്ത്രണ്ടോളം വനിതകളുമുണ്ടായിരുന്നു. പരിശീലനം നേടിയവര്‍ക്ക് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.പ്രസന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കോളയാട് പുത്തലം റബ്ബര്‍ ഉല്‍പ്പാദക സംഘം പ്രസിഡണ്ട് ജോര്‍ജ്ജ് കാനാട്ട് അദ്ധ്യക്ഷതവഹിച്ചു.റബ്ബര്‍ ബോര്‍ഡ് ഡവലപ്പ്മെന്റ് ഓഫിസര്‍ കെ.വി.ശിവന്, ഫീല്‍ഡ് ഓഫിസര്‍ ജയചന്ദ്രന്, കാഞ്ഞങ്ങാട് റബ്ബേഴ്സ് മാനേജിംഗ് ഡയരക്ടര്‍ രതീഷ്കുമാര്‍ എന്നിവര്‍ കര്‍ഷകര്‍ക്കുള്ള ക്ലാസ്സിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: