പിലാത്തറ: കടന്നപ്പള്ളി പാണപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ എട്ടാമത് ശാഖ നാളെ വൈകുന്നേരം 3 മണിക്ക് വൈദ്യുതി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ബാലകൃഷ്ണന്‍ ഇന്‍ഷൂറന്‍സ് തുക വിതരണം ചെയ്യും. നിക്ഷേപ സമാഹരണം പരിയാരം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍ ഉദ്ഘാടനം ചെയ്യും. ബേങ്ക് നടപ്പിലാക്കിയ റിസ്‌ക് ഫണ്ട് മാടായി ബേങ്ക് പ്രസിഡന്റ് പി.പി.ദാമോദരന്‍ വിതരണം ചെയ്യും. നാലു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന ബേങ്ക് എടിഎം കിസാന്‍ കാര്‍ഡ് അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകളും സേവന രംഗത്തും കാര്‍ഷിക മേഖലയിലും നിരവധി പദ്ധതികളും നടപ്പിലാക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് സി.കെ.രാഘവന്‍, വൈസ് പ്രസിഡന്റ് ടി.രാജന്‍, സെക്രട്ടറി വി.വി.മധുസൂദനന്‍, ഡയറക്ടര്‍മാരായ എം.വി.ബാലന്‍, വി.വി.സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
















