കണ്ണൂര്‍: രാഷ്‌ട്രീയ് മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍എംഎസ്എ) സംസ്ഥാന തല കലാ ഉത്സവ് 2017 തനത് മഹോത്സവത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് പങ്കെടുത്ത രണ്ട് ടീമുകള്‍ ദേശീയതലത്തിലേക്ക് യോഗ്യത നേടി. നൃത്തവിഭാഗത്തില്‍ കടമ്പൂര്‍ എച്ച്എസ്എസ് അവതരിപ്പിച്ച ഹിമാചല്‍ നൃത്തം, തിയറ്റര്‍ ആര്‍ട്‌സില്‍ കണ്ണൂര്‍ സെന്റ് തെരേസാസ് ഹൈസ്‌കൂള്‍ അവതരിപ്പിച്ച ചിമ്മാനക്കളി എന്നിവയാണ് ഭോപ്പാലില്‍ 2018 ജനുവരി മൂന്ന് മുതല്‍ ആറ് വരെ പങ്കെടുക്കുന്ന ദേശീയതല മത്സരത്തില്‍ പങ്കെടുക്കുക. വിഷ്വല്‍ ആര്‍ട്‌സില്‍ പെരളശ്ശേരി എകെജിഎസ്ജിഎച്ച്എസ്എസ്, സംഗീത വിഭാഗത്തില്‍ ചോതാവൂര്‍ എച്ച്എസ്എസ് ടീമുകളും സംസ്ഥാനതലത്തില്‍ മത്സരിച്ചിരുന്നു.
















