Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വയസ് 93: പക്ഷെ സ്ഥാനം ഒഴിയില്ലെന്ന് മുഗാബെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2017, 09:51 pm IST
inWorld

ഹരാരെ: റോബര്‍ട്ട് മുഗാബെ; സിംബാബ്‌വെയുടെ പ്രസിഡന്റാണ്. വയസ് 93. പക്ഷെ അധികാരം വിട്ടിറങ്ങില്ലെന്ന പിടിവാശിയിലാണ് കക്ഷി. ഭരണമല്ലായ്‌മയും അസ്ഥിരതയും എല്ലാം കൂടി ദരിദ്ര രാജ്യത്തെ തകര്‍ത്തെറിയുന്ന ഘട്ടം വന്നപ്പോഴാണ് സൈന്യം കഴിഞ്ഞ ദിവസം അട്ടിമറി നടത്തിയതും മുഗാബെയെയും ഭാര്യയേയും തടവിലാക്കിയതും. ഇവരെ സൈന്യം ഒന്നും ചെയ്തിട്ടുമില്ല. അവര്‍ക്ക് ഒരാവശ്യമേയുള്ളു, കസേര വിട്ടൊഴിഞ്ഞ് ആര്‍ക്കെങ്കിലും അധികാരം കൈമാറുക.

മുഗാബെയുമായി ചര്‍ച്ച നടത്താന്‍ സൈന്യം ചിലരെ നിയോഗിച്ചിട്ടുമുണ്ട്. കത്തോലിക്കാ രാജ്യമായ ഇവിടെ കത്തോലിക്കാ പുരോഹിതനായ ഫിഡ്‌ലിയസ് മൂക്കനോറയാണ് പ്രമുഖ മധ്യസ്ഥന്‍. എന്നാല്‍ ഫാദറുമായി ചര്‍ച്ചക്കു പോലും വിസമ്മതിക്കുകയാണ് മുഗാബെ. നിയമാനുസൃതമുള്ള ഭരണാധികാരി ഞാനാണ് അതിനാല്‍ ഞാന്‍ സ്ഥാനമൊഴിയില്ല. മുഗാബെ പറയുന്നു.

പഴയ ഒളിപ്പോരാളി നേതാവായ മുഗാബെയുടെ നേതൃത്വത്തില്‍ 1980ലാണ് സിംബാബ്‌വെ സ്വാതന്ത്ര്യം നേടിയത്. തങ്ങളുടെ വിമോചന നായകനായിട്ടാണ് ആഫിക്കക്കാര്‍ മുഗാബെയെ കാണുന്നതും. അന്ന് ഭരണത്തിലേറിയതാണ്, 37 കൊല്ലമായി പ്രസിഡന്റായിട്ട്. വലിയ പുരോഗതി കൈവരിക്കേണ്ട സിംബാബ്‌വെയെ മുഗാബെയുടെ ഭരണമാണ് തകര്‍ത്തെറിഞ്ഞതെന്ന് വിശ്വസിക്കുന്നവരും ധാരാളം. മോശം സാമ്പത്തിക നയങ്ങളും ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന അക്രമങ്ങളുമാണ് രാജ്യത്തെ പട്ടിണിയിലാക്കിയതെന്ന് ഇവര്‍ കരുതുന്നു.

എന്തായാലും മുംഗാബെ വിരുദ്ധര്‍ രാജ്യം കൈപ്പിടിയില്‍ ഒതുക്കിക്കഴിഞ്ഞു. മുഗാബെ പുറത്താക്കിയ വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ മംഗാഗ്‌വയെ സൈന്യം പുതിയ പ്രസിഡന്റാക്കുമെന്നാണ് സൂചന. പ്രതിപക്ഷവും ഇതിന് സന്നദ്ധമാണ്. ബ്രിട്ടനില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന പ്രതിപക്ഷ നേതാവ് മോര്‍ഗന്‍ സാവന്‍ഗിരൈ തലസ്ഥാനമായ ഹരാരെയില്‍ മടങ്ങിയെത്തിക്കഴിഞ്ഞു.

സൈന്യത്തിന്റെ തടവിലാണെങ്കിലും തനിക്ക് കുഴപ്പെമാന്നുമില്ലെന്ന് മുഗാബെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയോട് ഫോണില്‍ പറഞ്ഞു. മുഗാബെയോട് ജനങ്ങള്‍ക്ക് വലിയ ഇഷ്ടമാണ്. അതിനാലാണ് അദ്ദേഹത്തെ അവര്‍ ഇതുവരെ തുടരാന്‍ അനുവദിച്ചതും.

എന്നാല്‍ ആദ്യ ഭാര്യ സാലി മരിച്ച ശേഷം വിവാഹം കഴിച്ച അന്‍പത്തിരണ്ടുകാരി ഗ്രേസിനോട് ജനങ്ങള്‍ക്ക് തീരെ താല്പ്പര്യവുമില്ല. ഇരുവരും സൈന്യത്തിന്റെ തടവില്‍ തുടരുകയാണ, അധികാരക്കൈമാറ്റത്തിനുള്ള ചര്‍ച്ചകളും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സര്‍വകലാശാല: ‘വിസിയുടെ സംസ്‌കാരം ‘ ഓര്‍ത്തഡോക്‌സ് സഭാ ശൈലിയില്‍; എസ്എഫ്‌ഐ ഭീഷണിയില്‍ വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി പോകുന്നു

World

ഇൻഷാ അള്ളാ ! ഞങ്ങൾ ദൽഹിയെ വധുവാക്കി മുംബൈയിൽ പാകിസ്ഥാൻ പതാക ഉയർത്തും : ഇന്ത്യയെ ഭീഷണിപ്പെടുത്തി ലഷ്കർ ഇ തൊയ്ബ ഭീകരൻ

Kerala

ഓണം കളറാക്കാം…. സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ല: വിദ്യാഭ്യാസ മന്ത്രി

Kerala

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാല 

Kerala

കോൺഗ്രസിനെ വെട്ടിലാക്കി കേരളത്തിൽ പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ; CJP നേതാവ് അഭിജീത്ത് ദിപ്‌കെയ്‌ക്ക് ക്ഷണം

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക വീണ്ടെടുപ്പും കരിയറിലെ നിർണ്ണായക മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.