Categories: India

ബിഹാറില്‍ വ്യാജമദ്യം കഴിച്ച് മൂന്ന് മരണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാറ്റ്‌ന: ബിഹാറിലെ വൈശാലി ജില്ലയില്‍ വ്യാജമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കിയത്.

ബുധനാഴ്ച രാത്രി വടക്കന്‍ ബിഹാറിലെ ബസൗലി ഗ്രാമത്തിലാണ് സംഭവം. അരുണ്‍ പട്ടേല്‍ (50), ദേവേന്ദ്ര പാസ്വാന്‍ (45), ലാല്‍ ബാബു പാസ്വാന്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ അനധികൃതമായി മദ്യം വില്‍പ്പന നടത്തിയതിന് ആറ് പേരെ അറസ്റ്റ് ചെയ്തു.

Recent Posts