കൊച്ചി : എഐഎഡിഎംകെ ശശികല വിഭാഗം കൂടുതല്‍ കേസുകളില്‍ കുടുങ്ങുന്നു. ശശികലയുടെ സഹായിയായ സുകേഷ് ചന്ദ്രശേഖറിനെതിരെ വന്‍ അനധികൃതസ്വത്തുക്കളുടെ രേഖകളാണ് റെയ്ഡില്‍ ആദായനികുതി വകുപ്പിന് ലഭിച്ചത്. പതിനഞ്ച് കോടി രൂപ വിലമതിക്കുന്ന കാറുകളാണ് റെയ്ഡില്‍ കണ്ടുകെട്ടിയത്.
പിടിച്ചെടുത്ത കാറുകള്‍ ബംഗളുരുവില്‍ എത്തിച്ചു. ടി.ടി.വി ദിനകരനുമായി അടുപ്പമുള്ള സുകേശ് ചന്ദ്രശേഖറിന്റെ കൊച്ചിയിലെ ഫ്ലാറ്റുകളിലാണ് പരിശോധന നടത്തിയത്. പോര്‍ഷേ, ലംബോര്‍ഗിനി, റോള്‍സ് റോയ്‌സ്, റേഞ്ച് റോവര്‍, ബിഎംഡബ്യൂ, ഫോര്‍ച്യുണര്‍, പ്രാഡോ, ഇന്നോവ, ഒരു ഡ്യുകാട്ടി ബൈക്ക് എന്നിവയാണ് കണ്ടുകെട്ടിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി കൊടുക്കുവാന്‍ ശ്രമിച്ചക്കേസില്‍ തീഹാര്‍ ജയിലിലാണിപ്പോള്‍ സുകേഷ്. റെയ്ഡില്‍ ആറ് വാഹനങ്ങളുടെ രേഖകളും വിലകൂടിയ മൂന്ന് റിസ്റ്റ് വാച്ചുകളും കണ്ടെത്തിയിരുന്നു.
















