മനില: ആസിയാന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രധാനമന്ത്രി ലി കെ കിയാങ്ങും കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ കുറച്ചു മാസങ്ങളായി സിക്കിമിലെ ഡോക്ലാം പ്രശ്നത്തിലും മസൂദ് അസറിനെ അന്താരാഷ്ട്ര ഭീകരാനായി പ്രഖ്യാപിക്കണമെന്ന കാര്യത്തിലും അടുത്തിടെ ഇരുരാജ്യങ്ങളും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇരു പ്രധാനമന്ത്രിമാരുടെയും കൂടിക്കാഴ്ച. വിശദമായ ചര്‍ച്ചയുണ്ടായില്ലെന്നാണ് സൂചന.
ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുടെര്റ്റെ നല്കിയ അത്താഴ വിരുന്നിലും ഇരുവരും പങ്കെടുത്തു. ഹ്രസ്വമെങ്കിലും ആഴത്തിലുള്ള കൂടിക്കാഴ്ച എന്നാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: