Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കോളേജില്‍ നിന്നും പുറത്താക്കിയ എസ്.എഫ്.ഐ. നേതാവിനെ തിരിച്ചെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 08:12 pm IST
in Wayanad

ബത്തേരി: ഡോണ്‍ ബോസ്‌കോ കോളേജില്‍ നിന്നും പുറത്താക്കിയ എസ്.എഫ്.ഐ. നേതാവ് ജിഷ്ണു വേണുഗോപാലിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന ആരംഭിച്ച സമരം ഒത്തുതീര്‍പ്പാക്കി. ഏതാനും ദിവസങ്ങളായി എസ്.എഫ്.ഐ. നടത്തുന്ന അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസിന്റെ സാന്നിധ്യത്തില്‍ ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. കോളേജില്‍ സംഘടനാപ്രവര്‍ത്തനം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ പിരിച്ചുവിടപ്പെട്ട ജിഷ്ണു വേണുഗോപാലിന് വ്യാഴാഴ്ച മുതല്‍ കോളേജില്‍ പഠനം തുടരാം. എന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ ഡോണ്‍ബോസ്‌കോ കോളജില്‍ നിന്ന് മാറി ജിഷ്ണു മറ്റേതെങ്കിലും സ്ഥാപനത്തില്‍ ചേരണമെന്ന കോളജ് അധികൃതരുടെ ആവശ്യം സംഘടന അംഗീകരിച്ചു. പക്ഷെ ഇക്കാര്യം രഹസ്യമാക്കിവച്ചിരിക്കുകയാണ്.

ഡോണ്‍ബോസ്‌കോ കോളേജ് മാനേജ്‌മെന്റ് അധികൃതര്‍, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍, കല്‍പ്പറ്റ എം.എല്‍.എ.സി.കെ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കോളേജില്‍ സംഘടനപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ജൂലൈ 10നാണ് എസ്.എഫ്‌.െഎ. ജില്ലാ കമ്മിറ്റിയംഗവും രണ്ടാം വര്‍ഷ ബി.കോം ഫിനാന്‍സിലെ വിദ്യാര്‍ഥിയുമായ ജിഷ്ണു വേണുഗോപാലിനെ കോളേജ് ഡിസിപ്ലിനറി ആക്ഷന്‍ കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥി സംഘടനാനേതാക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കോളേജിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സംഘടനാപ്രവര്‍ത്തനം നടത്തിയതിനാണ് ജിഷ്ണു വേണുഗോപാലിനെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത് എന്നാണ് കോളേജധികൃതര്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 11ന് കോളേജിലേക്ക് എസ്.എഫ്‌.െഎ. നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കോളേജ് അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കോളേജ് അടച്ചുപൂട്ടുകയും പിന്നീട് പോലീസ് സംരക്ഷണത്തില്‍ തുറക്കുകയുമായിരുന്നു. കോളജ് തകര്‍ത്ത സംഭവം പാര്‍ട്ടിക്കുള്ളിലും ശക്തമായ പ്രതിഷേധമുയര്‍ത്തിയതോടെ ഈ വിഷയത്തില്‍ എസ്.എഫ്.ഐ. നേതൃത്വം വെട്ടിലായിരുന്നു. കോളജിന് സംഭവിച്ച നാശനഷ്ടങ്ങളുടെ തുക കെട്ടിവെച്ചതിനു ശേഷമാണ് എസ്.എഫ്.ഐ. നേതാക്കള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.

പിരിച്ചുവിട്ട ജിഷ്ണു വേണുഗോപാലിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒക്‌ടോബര്‍ 18 മുതല്‍ കോളേജിനുമുന്നില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. എന്തുവന്നാലും ജിഷ്ണുവിനെ തിരിച്ചെടുക്കാന്‍ പറ്റില്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തെ ഇടപെടുവിച്ച് ചര്‍ച്ച നടത്തുകയായിരുന്നു. എസ്.എഫ്.ഐയുടെ മുഖം രക്ഷിക്കാനാണ് ഏതാനും ആഴ്ചത്തേക്ക് മാത്രം ജിഷ്ണുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഉണ്ടാക്കിയത്.

ബത്തേരി നഗരസഭ ചെയര്‍മാന്‍ സി.കെ.സഹദേവന്‍, എ.ഡി.എം.: കെ.എം. രാജു, ഡോണ്‍ബോസ്‌കോ കോളേജി പ്രിന്‍സിപ്പാള്‍ ഡോ.ജോയി ഉള്ളാട്ടില്‍, ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ഡി.സുനില്‍, കോളേജ് സ്റ്റാഫ് കൗണ്‍സില്‍ പ്രതിനിധി, പി.ടി.എ. പ്രതിനിധി, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.ഇതിനിടെ ജിഷ്ണു വേണുഗോപാലിനെ നീണ്ട പോരാട്ടങ്ങളിലൂടെ കോളേജില്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞത് ചരിത്രവിജയമാണെന്ന് എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്: പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

India

അഭിഭാഷകനായി ഇന്ത്യയിൽ നിന്ന് കൈപ്പറ്റുന്നത് കോടികൾ ; എന്നിട്ടും ഇന്ത്യയിൽ ജീവിക്കാൻ നാണക്കേടാണെന്ന് കപിൽ സിബൽ

വിവാഹം കഴിച്ച നാളിലെ ആമിന (ഇടത്ത്) അഷ്കറിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് കോമയിലായ ഇപ്പോഴത്തെ ആമിന (നടുവില്‍) അഷ്കര്‍ (വലത്ത്)
Kerala

 ഒന്നരവയസുകാരന്റെ കൊലപാതകം: പ്രതി അഷ്‌കറിന്റെ ആദ്യ ഭാര്യയുടെ സഹോദരന്റെയും അഷ്‌കറുമായി വിവാഹം നിശ്ചയിച്ച മറ്റൊരു യുവതിയുടെ മരണത്തിലും സംശയം

Kerala

മലയാളികള്‍ക്ക് ഉത്തരേന്ത്യക്കാരുടെ ബീഫ് വിരോധത്തോട് പുച്ഛമാണ്…പക്ഷെ അവര്‍ക്ക് ബീഫ് വിരോധമുണ്ടാകുന്നതിന് കാരണമുണ്ട്… :യുവരാജ് ഗോകുല്‍

News

പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പിണറായി വിജയന്റെ ഡ്രൈവര്‍,ഡി ജി പിക്ക് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (വലത്ത്) ബിജെപി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ താക്കൂര്‍ (ഇടത്ത്)

കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ വീഴുമോ?ജൂണ്‍ 3ന് എംഎല്‍എമാരുടെ യോഗം വിളിച്ചു; മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനെന്ന് പരിഹസിച്ച് ബിജെപി

പിണറായിക്കെതിരെ വിമാനത്തില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ പ്രതിഷേധം, റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു,അംഗീകരിച്ചത് വ്യോമയാന വകുപ്പ് ഒഴിവാക്കിയ റിപ്പോര്‍ട്ട്

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

പി എം ശ്രീ:മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ടും വാങ്ങി, കരാറില്‍ നിന്ന് പിന്മാറാന്‍ പറ്റുമോയെന്ന് പരിശോധിക്കും- മന്ത്രി എന്‍ ഷംസുദ്ദീന്‍

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.