മാനന്തവാടി: നിലമ്പൂര്‍ വെടിവെപ്പിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മാവോയിസ്റ്റുകള്‍ ആക്രമണം നടത്താന്‍ സാധ്യത ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് വയനാട്ടില്‍ സുരക്ഷ ശക്തമാക്കി.
വിവരങ്ങള്‍ ലഭിക്കാന്‍ പൊതു സ്ഥലങ്ങളില്‍ മാവോയിസ്റ്റുകളുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തി പോസ്റ്ററുകള്‍ പതിച്ചു.വിക്രം ഗൗഡ, സോമന്‍, ലത, സുന്ദരി, ജയണ്ണ, മൊയ്തീന്‍ എന്നിവരുള്‍പ്പെടെ 14 പുരുഷന്‍മാരുടെയും 6 സ്ത്രീകളുടെയും ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്.ഇവര്‍ നിരോധിത സംഘടനയിലെ അംഗങ്ങളും കേരള ,കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളികളുമാണ്.
വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുമെന്നും വിവരങ്ങള്‍ നല്‍കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാനന്തവാടി ഡി.വൈ എസ്പി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി, പോലിസ് ഹെല്‍പ്പ് ലൈന്‍ എന്നിവിടങ്ങളില്‍ അറിയിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.അതേ സമയം ഒരു വര്‍ഷം മുമ്പ് മാവോയിസ്റ്റ് സംഘത്തില്‍ ഉള്‍പ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചുട്ടുള്ള തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല സ്വദേശിനിയുടെ ഫോട്ടോ പോസ്റ്ററില്‍ ഇല്ല .യുവതി ഇതുവരെ ഒരു കേസിലും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് പറയപ്പെടുന്നത്.
















