ഇരിട്ടി: റോഡില്‍ നടന്നുപോകവേ ബൈക്കിടിച്ച് പരിക്കേറ്റു. വെളിമാനം സ്വദേശി അടക്കാമുണ്ടം എ.ഡി. തോമസ് (52)നാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ കീഴൂര്‍ ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപമായിരുന്നു അപകടം. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന തോമസിനെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തോമസ് തെറിച്ച് റോഡിലൂടെ പോവുകയായിരുന്ന കാറിന് മീതേ വീഴുകയായിരുന്നു. ഇരിട്ടിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം തോമസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചു.
















