കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സമ്പൂര്‍ണ പക്ഷി ഭൂപടത്തിന്റെ പ്രകാശനം പ്രമുഖ പക്ഷി നിരീക്ഷകന്‍ സലീം അലിയുടെ ജന്മദിനമായ ഇന്നലെ കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ അനില്‍കുമാര്‍ ഭരദ്വാജ് കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിക്ക് നല്‍കി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷത വഹിച്ചു.
















