Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബുധനാഴ്ച വ്രതം (ബുധവാര വ്രതം)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2017, 08:10 pm IST
inSamskriti

വെളുത്തപക്ഷ ബുധന്‍ മുതല്‍ ഏഴു ബുധനാഴ്ചകളില്‍ ഈ വ്രതം അനുഷ്ഠിക്കാം. സര്‍വ്വാഭീഷ്ട സിദ്ധിക്കായി നടത്തുന്നതാണിത്.

രാവിലെ സ്‌നാനാദികള്‍ക്ക് ശേഷം വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നതോടൊപ്പം ബുധപൂജ കൂടി നടത്തേണ്ടതാണ്. ഇതില്‍ തുളസിമാല ഒഴിച്ചുകൂടാനാവാത്തതാണ്.

സകലവിധ ആഗ്രഹങ്ങളും സഫലമാവുമെന്നാണ് പൊതുവിലുള്ള വിശ്വാസം. വടക്കു ദിക്കിലേക്കുള്ള യാത്ര ഈ ദിനത്തില്‍ വര്‍ജ്യവുമത്രെ! ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെ ദര്‍ശനം ഉത്തമമാണ്.

വ്യാഴാഴ്ച വ്രതം

വൈശാഖമാസത്തില്‍ പ്രത്യേകമായി അനുഷ്ഠിക്കുന്ന വ്രതമാണിത്. കുടുംബത്തില്‍ ഐശ്വര്യം പ്രദാനം ചെയ്യുവാനാണ് പ്രധാനമായും ആചരിക്കുന്ന ത്. ഒരിക്കലുണ്ട് വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ലക്ഷ്മി നാരായണന്മാരെ തുളസികൊണ്ട് പൂജിക്കുന്നു. പശുവിന്റെ പാലില്‍നിന്നെടുക്കുന്ന മഞ്ഞനിറത്തിലുള്ള നെയ്യ് ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍കൊണ്ട് സജ്ജനങ്ങള്‍ക്ക് അന്നദാനം നടത്തേണ്ടതാണ്. മഞ്ഞനിറമുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നതും കൊടുക്കുന്നതും ഭക്ഷിക്കുന്നതും വളരെ വിശേഷമാണ്. ഈ ദിവസങ്ങളില്‍ കദളിവാഴ പ്രദക്ഷിണം, പൂജ എന്നിവയൊക്കെ ഏറെ ഗുണകരമത്രെ!

വെള്ളിയാഴ്ച വ്രതം

ശുക്ലപക്ഷത്തിലെ വെള്ളി അല്ലെങ്കില്‍ ചിങ്ങമാസത്തിലെ പ്രഥമ വെള്ളി മുതല്‍ ഇരുപത്തിയൊന്നു വെള്ളിയാഴ്ചകളില്‍ ഈ വ്രതം ആചരിക്കേണ്ടതാണ്. വെള്ള വസ്ത്രമാണ് ധരിക്കേണ്ടത്. ശുക്രദശാകാലമുള്ളവരാണ് വ്രതമനുഷ്ഠിക്കേണ്ടത്. അന്നപൂര്‍ണേശ്വരിയെ ഭജിക്കണം. പശുക്കള്‍ക്ക് പൂജ നടത്തുകയും നിവേദ്യ വ്‌സതുക്കള്‍ നല്‍കുകയും വേണം. ദേവീപുരാണപാരായണം, അഷ്ടലക്ഷ്മീ പൂജ, സ്‌ത്രോത്രജപം, ദുര്‍ഗ്ഗാക്ഷേത്ര ദര്‍ശനം എന്നിവ വിശേഷങ്ങളാണ്. ലളിതാ സഹസ്രനാമം ഉത്തമമാണ്. അന്നേ ദിവസം അത്താഴപ്പട്ടിണി പാടുള്ളതല്ല. വെള്ളിയാഴ്ച ദിവസങ്ങളില്‍ ധാന്യംപോലുള്ള ഐശ്വര്യദായക വസ്തുക്കളൊന്നും സന്ധ്യാനേരങ്ങളില്‍ ആര്‍ക്കും നല്‍കുകയോ കൈമാറ്റം ചെയ്യുകയോ പതിവില്ല. വെളുത്ത പുഷ്പങ്ങള്‍ കൊണ്ട് ശുക്രപൂജ ചെയ്യേണ്ടതാണ്.

ശനിയാഴ്ച വ്രതം

ജീവിതത്തിലെ വിഘ്‌നങ്ങളില്‍നിന്ന് കരകയറാനും ഇനി വരാതിരിക്കുവാനും വേണ്ടി അനുഷ്ഠിക്കുന്നതാണിത്. ശാസ്താവിനെ പ്രീതിപ്പെടുത്തലാണ് മുഖ്യലക്ഷ്യം. ശുക്ലപക്ഷ ശനി മുതല്‍ പത്തൊന്‍പതു ആഴ്ചകളിലാണ് ഈ വ്രതം ആചരിക്കേണ്ടത്. ശനിയാഴ്ചയും പ്രദോഷവും ഒത്തുവരുന്ന ദിനം വിശേഷമാണ്. കുടുംബത്തില്‍ ഐക്യം, സാമ്പത്തികാഭിവൃദ്ധി, കലഹനിവാരണം, ശത്രുപദ്രവം, പിതൃകോപം, ബാധദോഷങ്ങള്‍ ഇത്യാദികള്‍ നീങ്ങുവാന്‍ ഈ വ്രതം അനുഷ്ഠിക്കേണ്ടതാണ്.

ഈ ദിവസം ശനിഗ്രഹത്തെ ലക്ഷ്യമാക്കി പൂജയും ചെയ്യാം. ശനിക്ക് പ്രിയങ്കരങ്ങളായ കറുത്ത വസ്ത്രം, എള്ള്, ഇരുമ്പ്, ഉഴുന്ന്, എണ്ണ ഇത്യാദിയൊക്കെ നിര്‍ബന്ധമാണ്. ഇവകൊണ്ട് പൂജ ചെയ്യുന്നത് ശനി ദോഷം അകറ്റുവാന്‍ ആവശ്യമാണ്. ഈ വ്രതമനുഷ്ഠിക്കുന്നവര്‍ സാമാന്യമായുള്ള വ്രതവിധികള്‍ പാലിക്കേണ്ടതാണ്. ഒരിക്കലൂണ് അനുവര്‍ത്തിക്കണം.

ശാസ്താക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും ശാസ്താ കീര്‍ത്തനങ്ങളും ശനീശ്വരകീര്‍ത്തനങ്ങളും ചൊല്ലുകയും വേണം. ശാസ്താ ക്ഷേത്രങ്ങളില്‍ നീരാജനം വഴിപാട് നടത്തുന്നത് ഉത്തമമാണ്. സകലബാധകള്‍ അകറ്റാനും ഐശ്വര്യം പ്രദാനം ചെയ്യാനും വ്രതാനുഷ്ഠാനത്തിന് കഴിയുന്നുണ്ട്.

നിലമ്പൂര്‍ കെ.ആര്‍.സി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Kerala

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

India

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

Entertainment

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.