ആലക്കോട്: മധ്യവയസ്‌കനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളാട് പൂവന്നൂരിലെ ഒറ്റപ്ലാക്കല്‍ രാമകൃഷ്ണന്‍(56)ആണ് മരിച്ചത്. വീട്ടിനുള്ളിലെ കട്ടിലില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഭാര്യ രാധാമണി നാലു ദിവസമായി നടുവിലിലെ ബന്ധുവീട്ടിലായിരുന്നു താമസം. മകന്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഇന്നലെ രാവിലെ 11 മണിയോടെ അച്ഛന് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പറഞ്ഞ് ഓട്ടോറിക്ഷ വിളിച്ചുകൊണ്ടുവന്നിരുന്നു. വീട്ടിലെത്തി സംശയം തോന്നിയ ഡ്രൈവര്‍ അകത്ത് കയറി നോക്കിയപ്പോഴാണ് രാമകൃഷ്ണനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആലക്കോട് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് രാമകൃഷ്ണന്റെ മകന്‍ ആനന്ദ്. നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇയാള്‍ ചാടി രക്ഷപ്പെടുകയും ചെയ്തിരുന്നു. മറ്റ് മക്കള്‍: അരവിന്ദ്, അമൃത.
















