കണ്ണൂര്‍: ഗവേഷണങ്ങളിലൂടെയും മോട്ടിവേഷന്‍ ട്രെയിനിങ്ങ് ക്ലാസുകളിലൂടെയും ശ്രദ്ധേയനായ കൊളച്ചേരി സ്വദേശി പ്രസൂണ്‍ പ്രകാശന്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗജന്യ മോട്ടീവേഷണല്‍ ട്രെയിനിങ്ങ് ക്ലാസുകള്‍ നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുട്ടികളിലെ ഓര്‍മകുറവിനും പഠനമികവിനും മറ്റ് കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുമാണ് ക്ലാസെടുക്കുന്നതെന്ന് പ്രസൂണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. താല്‍പര്യമുള്ളവര്‍ 9895245250 എന്ന നമ്പറില്‍ ബന്ധപ്പെടണം. വാര്‍ത്താസമ്മേളനത്തില്‍ സയന്‍സ് പാര്‍ക്ക് മുന്‍ ഡയറക്ടര്‍ പ്രൊഫ സദാനന്ദനും പങ്കെടുത്തു.
















