കണ്ണൂര്‍: അലൂമിനിയം ഫാബ്രിക്കേഷന്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയും പെന്‍ഷന്‍ പദ്ധതിയും ഏര്‍പ്പെടുത്താനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 12, 13 തിയ്യതികളില്‍ തൃശ്ശൂരില്‍ നടക്കുന്ന സംഘടനയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യും. മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ കോണ്‍ട്രാക്‌ടേഴ്‌സും ഡിലേഴ്‌സും കടകളടച്ച് സമ്മേളനത്തില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഷീജിത്ത് മമ്പറം, ടി.കെ.റെജുല്‍, പി.പ്രതീഷ്, സി.കെ.രാകേഷ് എന്നിവര്‍ പങ്കെടുത്തു.
















