കണ്ണൂര്‍: പ്രതിഭകളുടെ കരവിരുതും ശാസ്ത്രബോധവും തുറന്നുകാട്ടി കണ്ണൂര്‍ റവന്യു ജില്ലാ ശാസ്ത്രമേളയ്‌ക്ക് കണ്ണൂരില്‍ തുടക്കം. അഞ്ച് വിഭാഗങ്ങളിലായി ഏഴായിരത്തി മുന്നൂറോളം വിദ്യാര്‍ത്ഥികളാണ് മേളയില്‍ മാറ്റുരക്കുന്നത്. ശാസ്ത്രമേള സെന്റ് തേരേസാസ് എഐഎച്ച്എസ്എസിലും ഗണിതശാസ്ത്രമേള ജിഎച്ച്എസ്എസ് പള്ളിക്കുന്ന്, സാമൂഹ്യ ശാസ്ത്രമേള സെന്റ് മൈക്കിള്‍ എഐഎച്ച്എസ്എസ് കണ്ണൂര്‍, പ്രവൃത്തിപരിചയമേള ചൊവ്വ ഹയര്‍സെക്കന്ററി സ്‌കൂള്‍ കണ്ണൂര്‍, ഐടിമേള ജിവിഎച്ച്എസ്എസ്എസ് കണ്ണൂര്‍ എന്നിവിടങ്ങളിലാണ് നടക്കുന്നത്.
രാവിലെ 10 മണിക്ക് ചൊവ്വഹയര്‍ സെക്കന്ററി സ്‌കൂളില്‍ മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. ഷാഹിന മൊയ്തീന്‍, ടി.ഒ.മോഹനന്‍, എന്‍.ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.ഗോകുല്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യു.കരുണാകരന്‍ സ്വാഗതവും എന്‍.ടി.സുധീന്ദ്രന്‍ നന്ദിയും പറഞ്ഞു. മേള ഇന്ന് സമാപിക്കും.
















