Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സേവന പാതയിലെ സാമൂഹ്യ വിപ്ലവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 02:34 pm IST
inVicharam

രാഷ്‌ട്രഭക്തിയില്‍ ഊന്നിനിന്നുകൊണ്ട് ആത്മീയത സ്വാംശീകരിച്ച് സാമൂഹ്യ പ്രതിബദ്ധത പുലര്‍ത്തുന്ന സംഘടനയാണ് ‘സേവാഭാരതി.’ ത്യാഗവും സേവനവും ഭാരതത്തിന് അന്യമല്ല. നമ്മുടെ സമാജം ചരിത്രാതീതകാലം മുതല്‍ സേവനോത്സുകരായിരുന്നു. ആര്‍എസ്എസിന്റെ ആദര്‍ശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സേവാഭാരതി പ്രവര്‍ത്തകര്‍ ത്യാഗവും സേവനവും വ്രതമായി സ്വീകരിച്ചവരാണ്.

1978 ഏപ്രില്‍ മാസം എട്ടിന് ദല്‍ഹി അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരക്കണക്കിനു സ്വയംസേവകരേയും സംഘബന്ധുക്കളേയും ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന ബാലാസാഹേബ് ദേവറസ് അഭിസംബോധന ചെയ്തു. സമാജത്തിലെ അധഃസ്ഥിതരും പിന്നോക്കക്കാരുമായി പുറംതള്ളപ്പെട്ടുപോയ സഹോദരങ്ങളുടെ ഇടയിലേക്ക് സേവാപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും, അവരുടെ ആത്മാഭിമാനം ഉയര്‍ത്തിക്കൊണ്ടുവരുവാനും അദ്ദേഹം ആഹ്വാനം ചെയ്യുകയുണ്ടായി. സാമ്പത്തികവും സാമൂഹ്യവുമായ ഉന്നമനത്തിനുതകുന്ന തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ആഹ്വാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ആരംഭം കുറിച്ചത്.

ആര്‍എസ്എസ് ആരംഭിച്ചതുമുതല്‍ സ്വയം സേവകര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നു. എങ്കിലും അതിനു സംഘടനാസ്വഭാവം കൈവന്നത് സേവാഭാരതിയുടെ രൂപീകരണത്തിലൂടെയാണ്. 1978 നു ശേഷം ഭാരതമെമ്പാടും സേവാഭാരതി പുതിയ മേഖലകളിലേക്കു പ്രവര്‍ത്തന പദ്ധതികള്‍ വ്യാപിപ്പിച്ചു. 1980-ല്‍ കേരളത്തിലും സേവാഭാരതി പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രമായി 1982-ല്‍ കേരളത്തില്‍ ആദ്യമായി സേവാഭാരതി യൂണിറ്റ് രജിസ്റ്റര്‍ചെയ്യുകയുണ്ടായി. അതിന് നേതൃത്വം നല്‍കിയ ഡോ. കെ. പ്രസന്നമൂര്‍ത്തി (മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രൊഫസ്സര്‍ ആയിരുന്നു അന്ന്) ഇന്ന് സേവാഭാരതി സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു.

‘മാനവസേവ മാധവസേവ’ എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് കേരളത്തിലെ 14 ജില്ലകളിലുമായി 145 ല്‍ പരം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. 14 ജില്ലാസമിതികള്‍ ഈ യൂണിറ്റുകളെ ഏകോപിപ്പിക്കുന്നു. സംസ്ഥാനതലത്തില്‍ ദേശീയ സേവാഭാരതിയും,അഖിലേന്ത്യാതലത്തില്‍ രാഷ്‌ട്രീയ സേവാഭാരതിയും ഈ പ്രവര്‍ത്തനങ്ങളെ സംയോജിപ്പിക്കുന്നു. അന്നം, അഭയം, ഔഷധം, വിദ്യ എന്നീ ചതുര്‍ദാനങ്ങള്‍ സേവാഭാരതി സമാജത്തിനു സേവനമായി നല്‍കുന്നു. കേരളത്തിലെ ഗവ. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ 35 കേന്ദ്രങ്ങളില്‍ ദിവസവും സേവാഭാരതി നടത്തുന്ന അന്നദാനത്തിലൂടെ 38000-ല്‍ പരം പേര്‍ ഗുണഭോക്താക്കളാകുന്നു. ബാല-ബാലിക സദനങ്ങളിലൂടെ 2200 കുട്ടികള്‍ക്കു സേവാഭാരതി അഭയം നല്‍കുന്നു. ഇതില്‍ 58 സദനങ്ങള്‍ക്കും സ്വന്തമായി മന്ദിരങ്ങളുണ്ട്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരവും സ്വായത്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് സമീപം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി വാസഗൃഹങ്ങള്‍ സേവാഭാരതി നിര്‍മ്മിച്ചു വരുന്നു.

മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രികള്‍ കേന്ദ്രീകരിച്ച് രക്തദാനം നടക്കുന്നു. 80-ല്‍ പരം ആംബുലന്‍സുകള്‍ കേരളത്തില്‍ സേവാഭാരതിയുടെ യൂണിറ്റുകള്‍ മുഖാന്തിരം സേവനമനുഷ്ഠിക്കുന്നത് സംഘടനയുടെ വളര്‍ച്ച വിളിച്ചോതുന്നു. അട്ടപ്പാടിയിലും വയനാട്ടിലും വനവാസികളുടെ ആരോഗ്യസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രികള്‍, സംസ്ഥാനത്തൊട്ടാകെ സേവാഭാരതി നടത്തുന്ന വിദ്യാലയങ്ങള്‍, ചികിത്സാസഹായം, പഠനസഹായം, സ്‌കോളര്‍ഷിപ്പുകള്‍, വിവിധ പെന്‍ഷനുകള്‍ എന്നിവ സേവാഭാരതി സമാജത്തിന് നല്‍കുന്ന സേവനങ്ങളാണ്. ‘തല വയ്‌ക്കാനൊരിടം’ എന്ന പദ്ധതിയിലൂടെ 5000 വീടുകള്‍ സംസ്ഥാനത്തൊട്ടാകെ സേവാഭാരതി നിര്‍മ്മിച്ചു വരുന്നു. അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുന്ന ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ അതത് യൂണിറ്റുകളാണ് കണ്ടെത്തുന്നത്.

ആര്‍എസ്എസിന്റെ ആദര്‍ശം ഉള്‍ക്കൊണ്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകള്‍, സൊസൈറ്റികള്‍, സേവാപ്രമുഖന്മാര്‍ എന്നിവര്‍ ഒത്തുചേരുന്നതാണ് സേവാസംഗമം. അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ആദ്യത്തെ സേവാസംഗമം 2012-ല്‍ കൊടുങ്ങല്ലൂരാണ് നടന്നത്. അവിടെ 2017 വരെ പ്രാവര്‍ത്തികമാക്കേണ്ട സേവനപ്രവര്‍ത്തനങ്ങള്‍ക്കു രൂപംനല്‍കിയിരുന്നു. 3000-ല്‍ പരം പ്രതിനിധികള്‍ ഈ സംഗമത്തില്‍ പങ്കെടുക്കുകയുണ്ടായി. ഇത്രയും പ്രതിനിധികള്‍ക്കു ആഥിത്യം നല്‍കിയത് കൊടുങ്ങല്ലൂരിലെ ഭവനങ്ങളായിരുന്നു.

ഗുരുവായൂരില്‍ നവംബര്‍ 11,12 തീയതികളില്‍ നടക്കുന്ന സേവാസംഗമം അടുത്ത അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു രൂപരേഖ തയ്യാറാക്കും. 4500-ല്‍ പരം പ്രതിനിധികള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന ഈ സേവാസംഗമം സംസ്ഥാനത്തെ വനമേഖല, തീരദേശമേഖല മറ്റ് പിന്നോക്ക പ്രദേശങ്ങള്‍ എന്നിവയെ സഹായിക്കുന്ന പദ്ധതികളെക്കുറിച്ച് ചിന്തിക്കും.

സേവാസംഗമത്തിന്റെ മുന്നോടിയായി വിവിധ പരിപാടികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നു. അതില്‍ ഏറ്റവും പ്രധാനം സംസ്ഥാനത്തെ മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ കേന്ദ്രങ്ങളില്‍ നടത്തിവരുന്ന സെമിനാറുകളാണ്. പരിസ്ഥിതി സംരക്ഷണം, ഗോസംരക്ഷണം, ജലസംരക്ഷണം എന്നീ വിഷയങ്ങളെ അധികരിച്ചു നടത്തുന്ന സെമിനാറുകളിലെ ബഹുജനപങ്കാളിത്തം ശ്രദ്ധേയമാണ്. ഗുരുവായൂര്‍ ക്ഷേത്രനഗരിയിലെ ‘സ്വച്ഛഗുരുവായൂര്‍’ പരിപാടി വളരെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഗുരുവായൂരിലെത്തുന്ന 4500 പ്രതിനിധികള്‍ക്ക് ആഥിത്യമരുളുന്നതും ഗുരുവായൂരിലെ ഭവനങ്ങളാണ്. ആഡംബരവും, ധൂര്‍ത്തും ഒഴിവാക്കി സേവാഭാരതിയുടെ ഈ സേവാസംഗമവും തീര്‍ത്തും മാതൃകയായിരിക്കുമെന്ന് ഉറപ്പാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ
Samskriti

ചിറകെട്ട് ഓണവും രാമായണവും

Samskriti

ആലോചനാമൃതം: അമ്മയാണ് വരം

Samskriti

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.