കണ്ണൂര്‍: ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ജിഎസ്ടിയെക്കുറിച്ച് ശില്‍പശാലയും സംവാദവും നടത്തും. ഇന്ന് ഉച്ചക്ക്‌ശേഷം 3 മണിക്ക് ചേമ്പര്‍ ഹാളില്‍ നടത്തുന്ന ശില്‍പശാലയില്‍ സ്റ്റേറ്റ് ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഇന്റലിജന്‍സ് വിഭാഗം അസി.കമ്മീഷണര്‍ സി.എം.സുനില്‍കുമാര്‍, സെന്‍ട്രല്‍ ജിഎസ്ടി കണ്ണൂര്‍ ഡിവിഷന്‍ സൂപ്രണ്ട് പി.വി.നാരായണന്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എം.സി.ജയപ്രകാശ് തുടങ്ങിയവര്‍ ക്ലാസെടുക്കും. ചേമ്പര്‍ പ്രസിഡണ്ട് കെ.ത്രിവിക്രമന്‍, ടാക്‌സസ് കമ്മറ്റി ചെയര്‍മാന്‍ സി.വാസുദേവ പൈ, ഓണററി സെക്രട്ടറി സഞ്ജയ് ആറാട്ട് പൂവാടന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
















