തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ഇല്ലാത്തതുമൂലം സ്റ്റേഷന്‍ പ്രവര്‍ത്തനം താളംതെറ്റുന്നു. നിലിവിലുള്ള എസ്‌ഐ വിനുമോഹന്‍ അസുഖം കാരണം ദീര്‍ഘ കാല ലീവില്‍ പോയിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും പകരം ആളെ നയമിക്കാത്തതാണ് സ്റ്റേഷന്‍ പ്രവര്‍ത്തനം താളംതെറ്റാന്‍കാരണം.
സ്റ്റേഷന്‍ചുമതലയുണ്ടായിരുന്ന സീനിയര്‍ ഗെയ്ഡ് എസ്‌ഐ പി.വി.പുരുഷോത്തമന്‍ കഴിഞ്ഞ ദിവസം മുതല്‍ അവധിയിലുമാണ്. ജില്ലയിലെ പ്രധാന പ്രശ്‌നബാധിത പ്രദേശങ്ങളിലൊന്നാണ് തളിപ്പറമ്പ്. പകരം ചാര്‍ജ്ജെടുക്കന്‍ നിലവില്‍ സ്റ്റേഷനിലുള്ള ഗ്രേഡ് എസ്‌ഐമാര്‍ ആരും താല്‍പര്യം കാട്ടുന്നില്ല.
പുതിയ എസ്‌ഐയെ നിയമിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെ പോലീസുകാര്‍ തന്നെ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.
















