ഇരിട്ടി: ജവഹര്‍ ബാലജനവേദി തില്ലങ്കേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എന്റെ ഭാരതം ദൃശ്യ വിസ്മയ ഘോഷയാത്ര സംഘടിപ്പിക്കുന്നു. 11ന് ഉച്ചക്ക് ശേഷം 3 മണിക്ക് വാഴക്കാലില്‍ നിന്നും തില്ലങ്കേരിയിലേക്കു നടക്കുന്ന ഘോഷയാത്ര എംഎല്‍എ അഡ്വ.സണ്ണി ജോസഫ് ഫഌഗ്ഓഫ് ചെയ്യും. ഇന്ത്യാ ചരിത്രവും, കേരളീയ കലകളും ഉള്‍പ്പെടുന്ന നിശ്ചല ദൃശ്യങ്ങള്‍, ബാലികാ ബാലകന്മാര്‍ അണിനിരക്കുന്ന ഘോഷയാത്രയെ വര്‍ണ്ണാഭമാക്കും.
ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കുള്ള വിവിധ മത്സരങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കും. ഘോഷയാത്രക്ക് ശേഷം നടക്കുന്ന സാംസ്‌കാരിക സമ്മേളനം കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ധിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ യു.സി.തില്ലങ്കേരി, പി.എം.അക്ഷയ്, കെ.അഭിലാഷ്, പി.വി.സുരേന്ദ്രന്‍, ടി.കൃഷ്ണന്‍, എം.പി.അശ്വന്ത് ദാസ്, കെ.പി.പത്മനാഭന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
















