ന്യൂദൽഹി: രാജ്യ തലസ്ഥാനം പുകയാലും അന്തരീക്ഷ മലിനീകരണത്താലും ഏറെ ശോചനീയമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. രണ്ട് ദിവസമായി തുടരുന്ന അന്തരീക്ഷ മലിനീകരണം ജനജീവിതത്തെ കാര്യമായ രീതിയിലാണ് ബാധിച്ചിരിക്കുന്നത്.
ബുധനാഴ്ച തുടങ്ങിയ അന്തരീക്ഷ മലിനീകരനം വ്യാഴാഴ്ചയും അതി രൂക്ഷമായി തന്നെ തുടരുകയാണ്. ഇതു മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്. രാജ്യ തലസ്ഥാനത്തെ ഗതാഗത സംവിധാനങ്ങളും താറുമാറായി. കട്ടിയുള്ള പുക കാരണം വാഹനങ്ങൾക്ക് യഥാക്രമം നിരത്തിലിറങ്ങി ഓടിക്കുവാനാകത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ജനങ്ങൾ മുഖം മൂടി, പ്യൂരിഫിക്കേഷൻ മാസ്ക് തുടങ്ങിയവയുടെ സഹായത്തോടു കൂടിയാണ് പുറത്തിറങ്ങുന്നത്.
20 മില്ല്യൻ ജനങ്ങൾ വസിക്കുന്ന ദൽഹിയെ ഗ്യാസ് ചേംബേഴ്സ് എന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്. പ്രധാനമായും കാർസിനോജെനിക് മാലിന്യങ്ങളാണ് ദൽഹിയിലെ അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതൽ അന്തരീക്ഷ മാലിന്യം നിറഞ്ഞ് ബെയ്‌ജിങിനേക്കാളും പത്ത് മടങ്ങ് കൂടുതലാണ് ദൽഹിയിലെ ഇപ്പോഴത്തെ അവസ്ഥ. ദൽഹിയിലെ ഈ അവസ്ഥ കൂടുതൽ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് വിദഗ്ധ സംഘം വിലയിരുത്തുന്നത്.
















