Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

രാജ മുനീബ് by രാജ മുനീബ്
Jul 5, 2026, 11:59 am IST
in Varadyam
ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍

സമുദ്രശക്തി എന്നത് നൂറ്റാണ്ടുകളായി കപ്പല്‍പ്പടകള്‍, നാവിക താവളങ്ങള്‍, പ്രധാന സമുദ്രപാതകളുടെ മേലുള്ള നിയന്ത്രണം എന്നിവയാല്‍ മാത്രമാണ് നിര്‍വചിക്കപ്പെട്ടിരുന്നത്. പഴയകാലത്തെ കൊളോണിയല്‍ സാമ്രാജ്യങ്ങള്‍ കോട്ടകെട്ടിയ തുറമുഖങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ശീതയുദ്ധകാലം തന്ത്രപ്രധാനമായ ദ്വീപുകളെ സൈനികവല്‍ക്കരിക്കുന്നതിലായിരുന്നു ശ്രദ്ധിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ചൈന തങ്ങളുടെ ‘ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവ്’ പ്രകാരം അടിസ്ഥാന സൗകര്യ വികസനത്തിന് പണം നല്‍കിയും തുറമുഖ നിക്ഷേപങ്ങളിലൂടെയും സ്വാധീനം വിപുലീകരിക്കുകയുണ്ടായി.

അതേസമയം ഇന്ത്യ ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു പാതയാണ് തിരഞ്ഞെടുത്തത്. വിദേശ താവളങ്ങളെയോ കടക്കെണിയിലാക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികളെയോ ആശ്രയിക്കുന്നതിന് പകരം പങ്കാളിത്തം, വികസന സഹായം, മാനുഷിക ദൗത്യങ്ങള്‍, പ്രവാസി ശൃംഖലകള്‍, സമുദ്ര സഹകരണം എന്നിവയിലാണ് രാജ്യം ഈയിടെയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രാദേശിക സമൃദ്ധിയും കണക്റ്റിവിറ്റിയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു പ്രധാന സുരക്ഷാ ദാതാവായി ഇന്ത്യയെ മാറ്റുക എന്ന ലക്ഷ്യത്തോടെ 2015 ല്‍ ആരംഭിച്ച ‘സാഗര്‍’ (SAGAR – Security and Growth for All in the Region) എന്ന കാഴ്ചപ്പാടാണ് ഇക്കാര്യത്തില്‍ വഴിത്തിരിവായത്.

ഒരു പതിറ്റാണ്ടിന് ശേഷം, ‘മഹാസാഗര്‍’ (MAHASAGAR – Mutual and Holistic Advancement for Security and Growth Across Regions) എന്നതിലൂടെ ഇന്ത്യ ആ കാഴ്ചപ്പാട് കൂടുതല്‍ വിപുലീകരിക്കുകയാണ്. ഈ ചട്ടക്കൂട് ഇന്ത്യയുടെ സമുദ്ര വീക്ഷണത്തെ ഇന്ത്യന്‍ മഹാസമുദ്രത്തിന് അപ്പുറത്തേക്ക്, കൂടുതല്‍ വിശാലമായ ആഗോള ദക്ഷിണ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇത് രാജ്യത്തിന്റെ വിദേശനയത്തിലെ സുപ്രധാനമായ ഒരു ചുവടുവെപ്പാണ്. ആഫ്രിക്ക, ഗള്‍ഫ്, തെക്കുകിഴക്കന്‍ ഏഷ്യ, പസഫിക്, മറ്റ് വികസ്വര പ്രദേശങ്ങള്‍ എന്നിവയിലുടനീളം ദീര്‍ഘകാല തന്ത്രപ്രധാനമായ സ്വാധീനം കെട്ടിപ്പടുക്കുന്നതിനായി ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം, സാമ്പത്തിക വളര്‍ച്ച, നയതന്ത്ര വിശ്വാസ്യത, സാംസ്‌കാരിക ബന്ധങ്ങള്‍ എന്നിവയെ ഉപയോഗപ്പെടുത്താനാണ് മഹാസാഗര്‍ ലക്ഷ്യമിടുന്നത്.

ഐഒഎസ് സാഗറിലൂടെയുള്ള സമുദ്ര നയതന്ത്രം

ശ്രീലങ്ക, മാലിദ്വീപ്, മൗറീഷ്യസ്, സീഷെല്‍സ്, കിഴക്കന്‍ ആഫ്രിക്കന്‍ പങ്കാളികള്‍ എന്നിവരുള്‍പ്പെടെ ഇന്ത്യയുടെ തൊട്ടടുത്തുള്ള സമുദ്ര അയല്‍പക്കങ്ങളിലാണ് സാഗര്‍ തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതേസമയം തന്നെ, ഇന്ത്യന്‍ മഹാസമുദ്രത്തിലുടനീളമുള്ള തുറമുഖങ്ങളിലൂടെയും അടിസ്ഥാന സൗകര്യ പദ്ധതികളിലൂടെയും ചൈന തങ്ങളുടെ സാന്നിധ്യം അതിവേഗം വ്യാപിപ്പിക്കുകയായിരുന്നു. തീരദേശ നിരീക്ഷണ സംവിധാനങ്ങള്‍, നാവിക അഭ്യാസങ്ങള്‍, മാരിടൈം ഡൊമെയ്ന്‍ അവയര്‍നസ് സംരംഭങ്ങള്‍, പരിശീലന പരിപാടികള്‍, സമുദ്ര അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള പിന്തുണ എന്നിവയിലൂടെ സമുദ്ര പങ്കാളിത്തം ശക്തിപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ ഇതിനോട് പ്രതികരിച്ചത്. മേധാവിത്വത്തിന് പകരം പങ്കാളിത്തത്തിന് ഇന്ത്യ നല്‍കിയ പ്രാധാന്യമാണ് ഇതിനെ വേറിട്ടു നിര്‍ത്തിയത്. അടിസ്ഥാന സൗകര്യ പിന്തുണ, ആരോഗ്യ സംരക്ഷണം, ഡിജിറ്റല്‍ കണക്റ്റിവിറ്റി, ദുരന്ത നിവാരണം, ശേഷി വികസനം എന്നിവയിലൂടെ മറ്റുള്ളവരെ തങ്ങളെ ആശ്രയിക്കുന്നവരാക്കി മാറ്റുന്നതിന് പകരം വിശ്വാസം വളര്‍ത്തിയെടുക്കാനാണ് രാജ്യം ശ്രദ്ധിച്ചത്.

കാലാവസ്ഥാ വ്യതിയാനം, കടല്‍ക്കൊള്ള, നിയമവിരുദ്ധമായ മത്സ്യബന്ധനം, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ വെല്ലുവിളികള്‍ വിവിധ പ്രദേശങ്ങളിലെ രാജ്യങ്ങളെ കൂടുതലായി ബാധിക്കാന്‍ തുടങ്ങിയതോടെ, കൂടുതല്‍ വിപുലമായ ഒരു ചട്ടക്കൂടിന്റെ ആവശ്യകത ഇന്ത്യ തിരിച്ചറിഞ്ഞു. ആ മാറ്റമാണ് മഹാസാഗര്‍ പ്രതിഫലിപ്പിക്കുന്നത്.

‘ഐഒഎസ് സാഗര്‍’ (IOS Sagar – Indian Ocean Ship Sagar) നാവിക വിന്യാസങ്ങളെ സഹകരണം, പരിശീലനം, മാനുഷിക സഹായം, ജനസമ്പര്‍ക്കം എന്നിവയ്‌ക്കുള്ള വേദികളായി ഉപയോഗിച്ചു എന്നതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം. ഈ ദൗത്യങ്ങള്‍ പരസ്പര പ്രവര്‍ത്തനക്ഷമത ശക്തിപ്പെടുത്തുകയും, സമുദ്ര സുരക്ഷാ അവബോധം മെച്ചപ്പെടുത്തുകയും, പങ്കാളിത്ത രാജ്യങ്ങള്‍ തമ്മിലുള്ള പ്രൊഫഷണല്‍ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്തു. ഇന്ത്യയെ വെറുമൊരു ഭൗമരാഷ്‌ട്രീയ എതിരാളിയായല്ല, മറിച്ച് പൊതുനന്മ നല്‍കുന്ന ഒരു രാജ്യമായാണ് ഈ നയം ഉയര്‍ത്തിക്കാട്ടിയത്. വന്‍ശക്തികളുടെ മത്സരങ്ങളില്‍ അകപ്പെടാതെ സുരക്ഷയും വികസനവും ആഗ്രഹിക്കുന്ന നിരവധി വികസ്വര രാജ്യങ്ങള്‍ക്ക് ഈ സമീപനം ആകര്‍ഷകമായ ബദല്‍ മാര്‍ഗ്ഗം കാണിച്ചുകൊടുത്തു.

ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഗ്ഷീര്‍ എന്നീ കപ്പലുകള്‍ മുംബൈയിലെ നാവികസേനാ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മിഷന്‍ ചെയ്തപ്പോള്‍. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സമീപം

ആഫ്രിക്കയുമായുള്ള ബന്ധം

ഇതേ തത്വശാസ്ത്രമാണ് ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ വളര്‍ന്നുവരുന്ന സമുദ്ര പങ്കാളിത്തത്തിനും പിന്നിലുള്ളത്. ‘AIKEYME’ പോലുള്ള സംരംഭങ്ങള്‍ ആഗോള വ്യാപാരത്തിനും ഊര്‍ജ്ജ പ്രവാഹത്തിനും നിര്‍ണ്ണായകമായ പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ന്യൂദല്‍ഹിയുടെ പ്രതിജ്ഞാബദ്ധതയെ അടിവരയിടുന്നു.

തീരസുരക്ഷ, മത്സ്യബന്ധന പരിപാലനം, ബ്ലൂ ഇക്കോണമി വികസനം, സമുദ്ര അടിസ്ഥാന സൗകര്യങ്ങള്‍, ദുരന്ത പ്രതിരോധം തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളുടെ മുന്‍ഗണനകള്‍ പരിശീലനം, ശേഷി വികസനം, നാവിക സഹകരണം എന്നിവയിലുള്ള ഇന്ത്യയുടെ കരുത്തുമായി പൊരുത്തപ്പെടുന്നു. കടബാധ്യതകളെക്കുറിച്ചും ബാഹ്യ സ്വാധീനങ്ങളെക്കുറിച്ചും ആശങ്കകള്‍ നിലനില്‍ക്കുന്ന ആഫ്രിക്കയില്‍, പങ്കാളിത്തത്തിലധിഷ്ഠിതമായ ഈ മാതൃകയ്‌ക്ക് വലിയ സ്വീകാര്യതയുണ്ട്.
ചൈനയുടെ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങള്‍ പല പ്രദേശങ്ങളിലും കണക്റ്റിവിറ്റി മെച്ചപ്പെടുത്തിയെങ്കിലും അവ വലിയ കടബാധ്യതകളെക്കുറിച്ചും തന്ത്രപരമായ ചൂഷണങ്ങളെക്കുറിച്ചുമുള്ള ആശങ്കകള്‍ക്കും കാരണമായിട്ടുണ്ട്. ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖം ഇതിനൊരു ഉദാഹരണമാണ്.

ഇന്ത്യ മുന്നോട്ട് വയ്‌ക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു മാതൃകയാണ്. ദീര്‍ഘകാല പാട്ടക്കരാറുകളിലൂടെയോ സൈനിക താവളങ്ങളിലൂടെയോ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതിന് പകരം സഹകരണം, പരിശീലനം, മാനുഷിക സഹായം, സാമ്പത്തിക പങ്കാളിത്തം എന്നിവയ്‌ക്കാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നത്. ഇന്ത്യയുടെ സ്വാധീനം കെട്ടിപ്പടുത്തിരിക്കുന്നത് ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ അല്ല, മറിച്ച് സന്മനസ്സിലും പരസ്പര താല്‍പ്പര്യങ്ങളിലുമാണ്.

ഇന്ത്യയുടെ സമുദ്ര നയതന്ത്രത്തിന്റെ ഏറ്റവും ശക്തമായ തൂണുകളിലൊന്ന് ‘ആദ്യ പ്രതികരണക്കാരന്‍’ എന്ന നിലയിലുള്ള അതിന്റെ പങ്കാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യന്‍ മഹാസമുദ്രത്തിലും അതിനപ്പുറവുമുണ്ടായ ചുഴലിക്കാറ്റുകള്‍, ഭൂകമ്പങ്ങള്‍, എണ്ണച്ചോര്‍ച്ചകള്‍, പകര്‍ച്ചവ്യാധികള്‍, ഒഴിപ്പിക്കല്‍ പ്രതിസന്ധികള്‍ എന്നിവയോട് ആദ്യം പ്രതികരിച്ച രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. ഇത്തരം ദൗത്യങ്ങള്‍ കേവലം അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പണം നല്‍കുമ്പോള്‍ ലഭിക്കുന്നതിലപ്പറും രാജ്യങ്ങളുടെ വിശ്വാസ്യതയും ആദരവും നേടിയെടുക്കാന്‍ ഇന്ത്യയെ സഹായിക്കുന്നു. രക്ഷാപ്രവര്‍ത്തകരുമായും മെഡിക്കല്‍ സാമഗ്രികളുമായും മാനുഷിക സഹായങ്ങളുമായും ആരാണ് ആദ്യം എത്തിയതെന്ന് രാജ്യങ്ങള്‍ എപ്പോഴും ഓര്‍ക്കും.

പ്രവാസി സമൂഹമെന്ന നേട്ടം

കിഴക്കന്‍ ആഫ്രിക്ക, ഗള്‍ഫ്, തെക്കുകിഴക്കന്‍ ഏഷ്യ, കരീബിയന്‍, പസഫിക് എന്നിവിടങ്ങളിലെ വ്യാപകമായ പ്രവാസി ശൃംഖലകള്‍ ഇന്ത്യയ്‌ക്ക് വലിയ മുതല്‍ക്കൂട്ടാണ്. ഈ സമൂഹങ്ങള്‍ സമ്പദ്‌വ്യവസ്ഥകളെയും സമൂഹങ്ങളെയും സര്‍ക്കാരുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങളായി പ്രവര്‍ത്തിക്കുന്നു. വ്യാപാരം, നിക്ഷേപം, സാംസ്‌കാരിക കൈമാറ്റങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്നിവ സുഗമമാക്കുന്നു. ഇത് മറ്റ് പല വന്‍ശക്തികള്‍ക്കുമില്ലാത്ത സവിശേഷമായ ഒരു നേട്ടം ഇന്ത്യയ്‌ക്ക് നല്‍കുന്നു. ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധങ്ങളോടൊപ്പം ചേരുമ്പോള്‍ ഇന്ത്യയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു കേവല വഴിപാടായി തോന്നാതെ കൂടുതല്‍ സ്വാഭാവികവും ആഴത്തിലുമുള്ള ബന്ധങ്ങളായി അവ മാറുന്നു.

മഹാസാഗറിന്റെ മറ്റൊരു പ്രധാന വശം രാജ്യം സ്വന്തം സമുദ്രമേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ്. വിദേശ താവളങ്ങളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതിന് പകരം ഇന്ത്യ ആഴക്കടല്‍ തുറമുഖങ്ങളും ലോജിസ്റ്റിക്സ് ഹബുകളും തീരദേശ സാമ്പത്തിക ഇടനാഴികളും വികസിപ്പിക്കുകയാണ് ചെയ്യുന്നത്. വിഴിഞ്ഞം, കൊച്ചി, ചെന്നൈ, മുംബൈ തുടങ്ങിയ തുറമുഖങ്ങള്‍ ഇന്ത്യയെ ആഗോള വ്യാപാര ശൃംഖലകളുമായി ബന്ധിപ്പിക്കുന്ന പ്രവേശന കവാടങ്ങളായി ഉയര്‍ന്നുവരുകയാണ്. ഈ തന്ത്രം ഇന്ത്യയുടെ സ്വന്തം മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം കണക്റ്റിവിറ്റിയിലൂടെയും സാമ്പത്തിക സംയോജനത്തിലൂടെയും സ്വാധീനം ചെലുത്താന്‍ രാജ്യത്തെ പ്രാപ്തമാക്കുന്നു.

ഒരു പുതിയ സമുദ്ര കാഴ്ചപ്പാട്

മഹാസാഗര്‍ എന്നത് പരമാധികാര മേധാവിത്വത്തിന് പകരം പങ്കാളിത്തത്തിലും, നിര്‍ബന്ധിതമായി കാര്യങ്ങള്‍ ചെയ്യിക്കുന്നതിന് പകരം ശേഷി വികസനത്തിലും, സൈനിക ആധിപത്യത്തിന് പകരം മാനുഷിക ഇടപെടലുകളിലും അധിഷ്ഠിതമായ ഒരു ബദല്‍ സമുദ്ര നേതൃത്വ മാതൃകയാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിില്‍ ചൈന, യുഎസ്, യൂറോപ്പ്, മറ്റ് പ്രാദേശിക ശക്തികള്‍ എന്നിവയെല്ലാം തങ്ങളുടെ സ്വാധീനത്തിനായുള്ള ശ്രമം തുടരും. എങ്കിലും ഏറ്റവും ആവശ്യമുള്ള സമയത്ത് സഹായം എത്തിക്കാനുള്ള കഴിവും വിശ്വാസ്യതയും വഴി സമുദ്രശക്തി കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന് ഇന്ത്യയുടെ വളര്‍ച്ച തെളിയിക്കുന്നു.

സാഗറില്‍ നിന്ന് മഹാസാഗറിലേക്കുള്ള പരിണാമം ഇന്ത്യയുടെ സമുദ്ര തന്ത്രത്തിന്റെ പക്വതയെയാണ് കാണിക്കുന്നത്. ചുരുക്കത്തില്‍ മഹാസാഗര്‍ എന്നത് ഒരു സമുദ്ര നയം മാത്രമല്ല മറിച്ച് ഈ നൂറ്റാണ്ടിന്റെ ആവശ്യകതകളെ ഭീഷണികളിലൂടെയോ സമ്മര്‍ദ്ദങ്ങളിലൂടെയോ അല്ലാതെ സഹകരണത്തിലൂടെയും വിശ്വാസത്തിലൂടെയും ആര്‍ജിച്ചെടുക്കാനുള്ള കഠിനാധ്വാനമാണ് എന്നു പറയാം.

Tags: MAHASAGAR - Mutual and Holistic Advancement for Security and Growth Across RegionsSAGAR - Security and Growth for All in the RegionIOS Sagar - Indian Ocean Ship SagarMaritime Diplomacy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക് അധീന കശ്മീരി യുവാവിനെതിരെ നടപടിയെടുക്കാതെ സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും യുവാവ്

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

നാം മറികടന്നത് 21 ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി: പ്രധാനമന്ത്രി മോദി

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.