Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭഗവത്ഭക്തിയുണ്ടാകുവാന്‍ ഉപായങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 09:36 pm IST
inSamskriti

കാമം, ലോഭം, മോഹം മുതലായവ ചെറുതിരകളെപ്പോലെയാണ്. ഒരുപക്ഷേ ക്രമേണ അതൊരു കടലായി മാറാം എന്ന് മനോഹരമായ മന്ത്രം- ‘തരംഗായിതാ അപി മേ സംഗാത സമുദ്രായന്തി(45).’ ‘കസ്തരതികസ്തരതിമായാം?’ (മായയെ ആര് മറികടക്കും?) എന്നൊരു മുനകൂര്‍ത്ത ചോദ്യം ശ്രീനാരദന്‍ തൊടുക്കുന്നു. ഉത്തരവും ഋഷി നല്‍കുകയുണ്ടായി. ‘കഃ തരതി’ എന്നതിനു മറുപടി ‘സഃ തരതി.’ ‘അവന്‍ എങ്ങനെ?’ യഃസംഗം ത്യജതി. യഃമഹാനുഭാവം സേവ്യതേ.’ കുറഞ്ഞപക്ഷം സംഗവിവര്‍ജ്ജിതനെങ്കിലുമാവുക.

നാരദഭക്തിസൂത്രത്തിലെ അമ്പത്തൊന്നാം സൂത്രം മുതല്‍ ഉദാത്തമായ ഒരു ഭാവഗരിമയിലേക്ക് ഋഷിയുടെ ഭക്തിചിന്ത ഉഡ്ഡയനം ചെയ്യുകയാണ്. ‘അനിര്‍വ്വചനീയം പ്രേമസ്വരൂപം’ എന്ന് സ്വയം മറന്ന് ശ്രീനാരദന്‍ പാടിപ്പോകുന്നു. ഇതാവട്ടെ ദേവര്‍ഷിയുടെ ഭാഷയില്‍ ഗുണരഹിതമാണ്, കാമനാരഹിതമാണ്. പ്രതിക്ഷണ വര്‍ദ്ധമാനവും അവിച്ഛിന്നവും സൂക്ഷ്മതരവുമാണ്. ഭക്തിസാധനയ്‌ക്ക് മറ്റു പ്രമാണങ്ങളൊന്നും തന്നെ വേണ്ട. ഭക്തിക്ക് പ്രമാണം ഭക്തി തന്നെ.

ആര്‍ത്തന്‍, ജിജ്ഞാസു, അര്‍ത്ഥാര്‍ത്ഥി എന്നീ മൂന്നുതരം ഭക്തന്മാരെപ്പറ്റി വിവരിച്ചതിനുശേഷം ഭക്തി അഭ്യസിക്കേണ്ട രീതികള്‍ പ്രതിപാദിക്കുകയാണ് ശ്രീനാരദന്‍. ഭക്തിഭാവം എങ്ങനെ വളര്‍ത്തി വികസിപ്പിച്ചെടുക്കാം? ഒന്നുമാത്രം. ശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിധിച്ചിട്ടുള്ള സാധനകള്‍ അനുഷ്ഠിക്കുക. ഭക്തിയുടെ ഫലശ്രുതിയെന്ത്? എണ്‍പതാം സൂത്രം ഇത് സ്പഷ്ടമാക്കുന്നു. സ കീര്‍ത്ത്യമാനഃ ശീഘ്രമേവാവിര്‍ഭവതി അനുഭാവയതി ച ഭക്താന്‍.’ ഭഗവാനെ സ്തുതിക്കുമ്പോള്‍ പ്രത്യക്ഷപ്പെടുകയും തന്റെ ഭക്തന്മാര്‍ക്ക് യഥാര്‍ത്ഥ സ്വരൂപത്തെ അനുഭവപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു.

ഭഗവത്ഭക്തിയുണ്ടാകുവാന്‍ പതിനൊന്ന് ഉപായങ്ങളും രീതികളും നാരദഭക്തിസൂത്രം വിവരിക്കുന്നു.

അവ:-

1. ഗുണമാഹാത്മ്യാസക്തി

2. രൂപാസക്തി

3. പൂജാസക്തി

4. സ്മരണാസക്തി

5. ദാസ്യാസക്തി

6. സഖ്യാസക്തി

7. കാന്താസക്തി

8. വാത്സല്യാസക്തി

9. ആത്മനിവേദനാസക്തി

10. തന്മയതാസക്തി

11. പരമവിരഹാസക്തി.

ഭാഗവതകാരന്റെ നവവിധഭക്തിയോട് ഒരു ചാര്‍ച്ചയുള്ളതായി തോന്നുന്നത് യാദൃച്ഛികമല്ലതന്നെ. ‘വാദോ നാവലംബ്യ’ (74) എന്നൊരു സൂത്രമുണ്ട്. യഥാര്‍ത്ഥ ഭക്തന്‍ നിരര്‍ത്ഥകങ്ങളായ വിവാദങ്ങളേയും ചര്‍ച്ചകളേയും ഒരിക്കലും ആശ്രയിക്കരുത്. ഭക്തന്‍ വാദപ്രതിവാദങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏതു വിവാദവും ബൗദ്ധികമാണ്. ഭക്തന്‍ അതിനതീതനായി ഉയരണം. ദ്വൈതമാണ് ശ്രേഷ്ഠം. അല്ല, അദ്വൈതം പരമവിശിഷ്ടം. രണ്ടുമല്ല, വിശിഷ്ടാദ്വൈതം കേമം. ഇങ്ങനെയുള്ള വിതണ്ഡകളില്‍പ്പെട്ട് പരമസത്യം കാണാതെ പോകരുത്.

ഭക്തിയുടെ പരമാചാര്യന്മാര്‍ ആരൊക്കെ? ഒരു നീണ്ട പട്ടിക തന്നെ ‘നാരദഭക്തിസൂത്രം’ വരച്ചു കാണിക്കുന്നുണ്ട്. സനത്കുമാരന്മാര്‍, വ്യാസന്‍, ശുകന്‍, ശാണ്ഡില്യന്‍, ഗര്‍ഗ്ഗന്‍, വിഷ്ണു, കൗണ്ഡിന്യന്‍, ശേഷന്‍, ഉദ്ധവന്‍, ആരുണി, മഹാബലി, ഹനുമാന്‍, വിഭീഷണന്‍ തുടങ്ങിയവരാണ് ഭക്തി ആചാര്യന്മാര്‍.

പരമശിവന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ശ്രീനാരദന്‍ നിര്‍വചിച്ചു വിവരിക്കുന്ന ഭക്തിയുടെ സൂത്രഗ്രന്ഥം അനുശീലിച്ചാല്‍ മുക്തി സുനിശ്ചിതമെന്ന ചിന്തയോടെ ‘നാരദഭക്തിസൂത്രം’ പര്യവസാനിക്കുന്നു. നിയന്ത്രിതവും ക്രമീകൃതവുമായ വിധത്തില്‍ മനോവൃത്തികളെ ലക്ഷ്യോന്മുഖമാക്കുവാന്‍ നാരദസൂത്രത്തിലെ എണ്‍പത്തിനാലു മന്ത്രങ്ങള്‍ക്കും കഴിയുന്നു. ഭക്തിസിദ്ധാന്തം അവതരിപ്പിക്കുന്ന എക്കാലത്തേയും മികച്ച ദാര്‍ശനികഗ്രന്ഥം തന്നെയിത്.

ശ്രീകൃഷ്ണഭഗവാനൊരിക്കല്‍ കലശലായ തലവേദന. വിട്ടുമാറുന്നില്ല. ശ്രീനാരദനടുത്തുണ്ട്. ഭഗവാന്‍ മരുന്നും നിര്‍ദ്ദേശിച്ചു ഔഷധമെന്തെന്നോ? ഭക്തന്മാരുടെ പാദധൂളി. ആ മണ്ണുകൊണ്ടുവന്ന് പുരട്ടിയാല്‍ മതിയാവും. ദേവര്‍ഷി ശ്രീകൃഷ്ണഭക്തരെ സമീപിച്ചു. കാലിലെ മലീമസമായ മണ്ണ് ഭഗവാന്റെ തിരുനെറ്റിയില്‍ പുരട്ടുന്ന കാര്യം ഒരു ഭക്തനുപോലും സങ്കല്‍പ്പിക്കാനായില്ല. ഇതില്‍ കവിഞ്ഞൊരു പാപമുണ്ടോ? ശ്രീനാരദന്‍ ഗോകുലത്തിലോടിയെത്തി. വിവരം ഗോപികമാരോടു പറഞ്ഞു. അവരുടെ കാലുകളില്‍ പുരണ്ടിരുന്ന മണ്ണത്രയും കൊടുത്തയച്ചു. അവരുടെ ഹൃദയേശ്വരനാണല്ലോ ശ്യാമസുന്ദരന്‍. ഇല്ലാത്ത തലവേദന എങ്ങനെ മാറാന്‍? അര്‍ത്ഥവാദനകഥകളില്‍ ചോദ്യമില്ലല്ലോ. ഗാഢഭക്തിയും ദൃഢവിശ്വാസവും ഗോപീജനങ്ങള്‍ക്കേറിയതുകൊണ്ടാണല്ലോ ‘യഥാവ്രജഗോപികാനാം…’ എന്ന സൂത്രം നിബന്ധിച്ച് പരമപ്രേമഭക്തിയെ ഉദാഹരിച്ചതും.

(പ്രൊഫ. കെ.ശശികുമാറിന്റെ ആധ്യാത്മികതയുടെ പ്രയോഗ വിജ്ഞാനം

എന്ന പുസ്തകത്തില്‍ നിന്ന്)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.