കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓള്‍ ഇന്ത്യാ പോസ്റ്റല്‍ ആന്റ് ആര്‍എംഎസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍, തലശ്ശേരി ഹെഡ് പോസ്റ്റോഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി. കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ പ്രൊഫ.കെ.എ.സരള ഉദ്ഘാടനം ചെയ്തു. അഡ്വ.പി.എന്‍.നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. പുലിയടവന്‍ നാരായണന്‍, വി.പി.സോമശേഖരന്‍, കെ.രാജന്‍, എം.എസ്.രാജേന്ദ്രന്‍, എം.വി.ജനാര്‍ദ്ദനന്‍, സി.കെ.അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തലശ്ശേരി ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ സി.പി.ഹരീന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.വി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.















