കണ്ണൂര്‍: 59-ാമത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് 11, 12 തിയ്യതികളില്‍ ഹിന്ദുസ്ഥാന്‍ കളരി സംഘത്തിന്റെയും പഴശ്ശിരാജ കളരി സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ കോഴൂര്‍ യുപി സ്‌കൂളില്‍ നടക്കും. അമ്പതില്‍പരം കളരികളില്‍ നിന്ന് അഞ്ഞുറോളം പേര്‍ പങ്കെടുക്കും. കോങ്കി രവീന്ദ്രന്‍, പി.ശശീന്ദ്രന്‍ ഗുരുക്കള്‍, വികെ.രവീന്ദ്രന്‍, പി.ഇ. ശ്രീജയന്‍, കെ.മധുസൂധനനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.















