ഭുവനേശ്വര്‍: സായുധ സേനകള്‍ക്ക് കരുത്തായി ‘നിര്‍ഭയ’. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ദീര്‍ഘ ദൂര സബ് സോണിക് ക്രൂയിസ് മിസൈലായ ‘നിര്‍ഭയ’യുടെ പരീക്ഷണം വിജയം.
ചൊവ്വാഴ്ച ഒഡീഷയിലെ ചന്ദിപൂര്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു പരീക്ഷണം.
കര, ആകാശം, കടല്‍ എന്നിവിടങ്ങളിലെ വിക്ഷേപണികളില്‍ നിന്ന് ഇത് പ്രയോഗിക്കാം.
1,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് 200 മുതല്‍ 300 വരെ ഭാരമുള്ള ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട്. ആറ് മീറ്റര്‍ നീളമുള്ള ഇതിന് വീതി 0.52 മീറ്റര്‍. ചിറകുകള്‍ തമ്മിലുള്ള അകലം 2.7 മീറ്റര്‍.
പൂര്‍ണമായും രാജ്യത്തു തന്നെയാണ് ഇതിന്റെ രൂപകല്‍പ്പനയും നിര്‍മാണവും. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡിആര്‍ഡിഒ) മേല്‍നോട്ടത്തിലാണിത്. അഞ്ചാം തവണയാണ് പരീക്ഷണ വിക്ഷേപണം. രണ്ടാമത്തെ വിജയം. 2013ല്‍ ആദ്യ പരീക്ഷണം.
വിക്ഷേപണ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പ്രശംസിച്ചു.
















