കണ്ണൂര്‍: ജില്ലയില്‍ മഴ ശക്തമായി. കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴയോടനുബന്ധിച്ചുള്ള ഇടിയും മിന്നലും വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിവെക്കുന്നുണ്ട്. മഴ തുടങ്ങുമ്പോള്‍ തന്നെ വൈദ്യുതി ബന്ധം നിലക്കുന്നതും ജനങ്ങള്‍ക്ക് ദുരിതമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം തളിപ്പറമ്പ് മേഖലയിലുണ്ടായ ഇടിമിന്നലില്‍ ഒട്ടേറെ വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ആലക്കോട്, പയ്യാവൂര്‍, ചെമ്പേരി, ഉളിക്കല്‍ മേഖലയിലും ഇടിമിന്നല്‍ നാശനഷ്ടം വരുത്തിവെച്ചിട്ടുണ്ട്.
















