Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ടെക്‌സസ് വെടിവെപ്പ്: അക്രമി മരിച്ച നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2017, 10:09 pm IST
in World

ടെക്‌സസ്: ഞായറാഴ്ച പ്രാര്‍ഥനയ്‌ക്കിടെ പള്ളിയില്‍ കയറി ഇരുപത്താറു പേരെ വെടിവെച്ചു കൊന്ന അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കയെ നടുക്കിയ സംഭവത്തില്‍ അഞ്ചു വയസുള്ള ബാലനും 72 വയസുകാരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ടെക്‌സസിലെ വില്‍സണ്‍ കൗണ്ടിയിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ പ്രാദേശിക സമയം രാവിലെ പതിനൊന്നു മണിക്കാണ് വെടിവെപ്പുണ്ടായത്. യന്ത്രത്തോക്കുമായി പള്ളയില്‍ കടന്ന അക്രമി തുടരെ നിറയൊഴിക്കുകയായിരുന്നു. 23 പേര്‍ പള്ളിക്കുള്ളില്‍ മരിച്ചു വീണു. രണ്ടു പേര്‍ക്ക് പള്ളിക്കു പുറത്തുവെച്ചാണ് വെടിയേറ്റത്. ഒരാള്‍ ആശുപത്രിയിലാണ് മരിച്ചത്.

മണിക്കൂറുകള്‍ക്കു ശേഷം മൈലുകള്‍ അകലെ സ്വന്തം കാറില്‍ മരിച്ച നിലയില്‍ അക്രമിയെ കണ്ടെത്തുകയായിരുന്നു. ഇരുപത്താറുകാരനായ ഡെവിന്‍ പാട്രിക് കെല്ലിയാണ് കൊലപാതകിയെന്ന് അമേരിക്കയിലെ മാധ്യമങ്ങള്‍ വെളിപ്പെടുത്തി. അമേരിക്കന്‍ വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയേയും മകനേയും ആക്രമിച്ചതിനു കോര്‍ട്ട് മാര്‍ഷലിനു വിധേയനായി 2014ല്‍ സേനയില്‍ നിന്നു പുറത്താക്കിയതാണ്. ആക്രമണത്തിനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല.

കൊലപാതകിയെക്കുറിച്ച് മാധ്യമങ്ങള്‍ പുറത്തു വിട്ട വിവരങ്ങള്‍ സ്ഥീരീകരിക്കാന്‍ പോലീസ് തയാറായില്ല. വെളുത്ത നിറമുള്ള ഒരു ചെറുപ്പക്കാരനെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു എന്നു മാത്രമാണ് പോലീസ് പറഞ്ഞത്.

കറുത്തവസ്ത്രം ധരിച്ചാണ് അക്രമി പള്ളിയില്‍ എത്തിയത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും അണിഞ്ഞിരുന്നു. പള്ളിയില്‍ നിന്നു പുറത്തിറങ്ങിയ ഇയാള്‍ക്കു നേരേ പ്രദേശവാസിയായ ഒരാള്‍ അയാളുടെ തോക്കുപയോഗിച്ച് വെടിവെച്ചിരുന്നു. ഇതോടെ വാഹനത്തില്‍ കയറി അക്രമി രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട ഈ കാര്‍ കുറച്ചകലെ അപകടത്തില്‍പ്പെട്ടു. പിന്നീട് ഈ കാറില്‍ അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ വെടിയുണ്ടകളേറ്റിട്ടുണ്ട്.

പ്രദേശവാസി വെടിവെച്ചപ്പോള്‍ പരിക്കേറ്റതാണോ മരണകാരണം എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലാവും എന്നുറപ്പായപ്പോള്‍ സ്വയം വെടിവെച്ചതാവും എന്നും പോലീസ് കരുതുന്നു.

ടെക്‌സസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവനെടുത്ത വെടിവെപ്പാണിത്. മരിച്ചവരില്‍ ഒരു ഗര്‍ഭിണിയുമുണ്ട്. ഇരുപതു പേര്‍ക്ക് പരിക്കേറ്റു. നാലു കുട്ടികളുള്‍പ്പെടെ പത്തുപേരുടെ പരിക്ക് ഗുരുതരമാണ്.

ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ ജപ്പാനിലുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്, ട്രംപ് പറഞ്ഞു. ലാസ്‌വെഗാസില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍ അമ്പത്തെട്ടുപേര്‍ കൊല്ലപ്പെട്ട് ഒരു മാസം തികയുമ്പോഴാണ് ടെക്‌സസിലെ സംഭവം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും
India

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

India

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.
India

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.