തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി നഗരസഭയും സര്‍ സയ്ദ് കോളേജിലെ ഫോറസ്ട്രി വകുപ്പും സംയുക്തമായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ നടന്ന ശില്‍പ്പശാല നഗരസഭാ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ രജനി രമാനന്ദിന്റെ അദ്ധ്യക്ഷതയില്‍ നഗരസഭാ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍മാരായ സി.ഉമ്മര്‍, കെ.ഹഫിസത്ത്, എം.പി.റഫീക്ക് അദ്ധ്യാപകരായ മാലിക് ഫാസില്‍, മെജില്‍ എന്നിവര്‍ സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ വി.കെ.സഹീദ് സ്വാഗതവും തളിപ്പറമ്പ് നഗരസഭാ സെക്രട്ടറി പി.വി.ബിജു നന്ദിയും പറഞ്ഞു.
















