ഇരിട്ടി: ഇരിട്ടി താലൂക്കിനായി അനുവദിച്ച ജോയിന്റ് ആര്‍ടി ഓഫീസ് അടക്കമുള്ള അനുബന്ധ ഓഫീസുകള്‍ ഇരിട്ടിയില്‍ തന്നെ അനുവദിക്കണമെന്ന് കീഴൂര്‍ വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രം വാര്‍ഷിക ജനറല്‍ബോഡിയോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഭൂമിശാസ്ത്രപരമായി ഇരിട്ടി തന്നെയാണ് ഈ മേഖലയിലെ ജനങ്ങള്‍ക്ക് എത്തിച്ചേരുവാന്‍ അനുയോജ്യമായ സ്ഥലം. കക്ഷി രാഷ്‌ട്രീയത്തിന്റെ ബലാബലപരീക്ഷണത്തില്‍ മലയോര മേഖലയുടെ സിരാകേന്ദ്രമായ ഇരിട്ടിക്ക് ലഭിക്കേണ്ട ഇത്തരം ഓഫീസുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.
സാംസ്‌കാരിക കേന്ദ്രത്തിന്റെ പുതിയ ഭാരവാഹികളായി പി.രഘു, എ.പ്രശാന്ത് കുമാര്‍ (രക്ഷാധികാരിമാര്‍), എ.പ്രമോദ്കുമാര്‍ (പ്രസിഡണ്ട്), ആര്‍.ബിമിത്ത് (വൈസ് പ്രസിഡണ്ട്), സി.വിവേക് (സെക്രട്ടറി), കെ.പ്രേമരാജന്‍ (ജോ. സെക്രട്ടറി), വി.എ.നവനീത് (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.
















