Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഋതവും സത്യവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2017, 07:06 pm IST
in Samskriti

ഋതം, സത്യം എന്നീ പദങ്ങള്‍ ഒരേ അര്‍ത്ഥത്തോടെയാണ് ഉപയോഗിച്ചുവരുന്നത്. സത്യത്തിന് പകരം പദമല്ല ഋതം. ആധ്യാത്മിക വിചാരത്തില്‍ ഒരു പദവും മറ്റൊരു പദത്തിന് തുല്യമല്ല. ഒരേ ഭാഷയില്‍ പല പദങ്ങള്‍ ഒരു വസ്തുവിനെ പ്രാപിക്കുന്നതാണ് പര്യായം. പകരം പദം ഏതു ഭാഷയില്‍നിന്നുമാവാം.

ഋത നിര്‍വചനമിങ്ങനെ: ‘യഥാര്‍ത്ഥം മനസാ ചിന്തിതം. ഉള്ളിലെ മൗനത്തിലുറയുന്ന യാഥാര്‍ത്ഥ്യമാണ് ഋതം. സത്യമാവട്ടെ ‘യഥാര്‍ത്ഥം വചസ്സാ ഭാഷിതം.’ ഉള്ളറിഞ്ഞ നേരിനെ പറഞ്ഞറിയിക്കലാണ് സത്യം. പറയാനുള്ളതാണ് സത്യം. അതിനാല്‍ ‘സത്യം വദ.’ അറിയുന്ന നേരുകളാകവേ പറയുവാനാവുമോ? മമതാ ബന്ധങ്ങളും പ്രീതി വിശ്വാസങ്ങളും സത്യം പറയുന്നതിന് തടസ്സമാവും. ഋതവും സത്യവും തമ്മിലുള്ള അകലം ഏറുന്നുവെന്നതാണ് ആനുകാലിക ദുരന്തം. അറിയുന്ന സത്യം പറയാനാവാതെ വരുന്നത് ഈശ്വരനിന്ദ മാത്രമല്ല സംസ്‌കാരലോപം കൂടിയാണ്.

ഋഗ്വേദത്തിലെ അഘമര്‍ഷണസൂക്തത്തിലാണ് ഋതവും സത്യവും ആദ്യമായി വെളിപ്പെടുന്നത്.

ഋതം ച സത്യം ചാഭീദ്ധാത്തപ

സോളധ്യജായത

ധാതാ യഥാപൂര്‍വമകല്പയത്

(ഋ. 10.190)

ഋഗര്‍ത്ഥമിങ്ങനെ: വിധാതാവിന്റെ സര്‍ഗ്ഗയജ്ഞത്തില്‍നിന്നും ഋതവും സത്യവും ആവിര്‍ഭവിച്ചു. ധര്‍മത്തിന്റെ മൂലസ്വരൂപമാണ് ഋതം. ജനങ്ങള്‍ പ്രശംസിക്കുകയാല്‍ ഋതം ലോകത്ത് പ്രസിദ്ധമായിത്തീരുന്നു. ഋതംഭരനാണ് സനാതന ധര്‍മത്തിലെ ഈശ്വരന്‍. അഥവാ ഋതം ഈശ്വരന്റെ സനാതന നിയമമാകുന്നു.

ഋതസത്യങ്ങളെ ആസ്പദിച്ചാണ് തുടര്‍ സൃഷ്ടിയുണ്ടായത്. അതാവട്ടെ അമൂര്‍ത്തത്തില്‍ നിന്നും മൂര്‍ത്തത്തിലേക്ക്. സൂക്ഷ്മത്തില്‍നിന്നും സ്ഥൂലത്തിലേക്ക്. മൈക്രോയില്‍നിന്നും മാക്രോയിലേക്ക്.

ഋതത്തിന്റെ സ്വഭാവം ‘ഗതി’യാണ്. ചലനം എന്ന് ഭൗതികശാസ്ത്ര സംജ്ഞ. ഈ ഗതിയാവട്ടെ ചാക്രികവും. ഋതുക്കള്‍ വന്നുപോയുമിരിക്കുന്നതുപോലെ. ഋതശ്രദ്ധയുമുണ്ടായാല്‍ പാപചിന്തകള്‍ പമ്പകടക്കും. പാപഭീതിയില്‍ ദൈവപ്രീതി ഉണ്ടാവും. അപ്പോള്‍ ലോകനീതി.

ഋതവും സത്യവും ഒരേ ഋക്കില്‍ ഒന്നിച്ചു പ്രയോഗിച്ചിരിക്കുന്നതിനാല്‍ രണ്ടിന്റെയും അര്‍ത്ഥം ഒരിക്കലും ഒന്നാവുകയില്ല. ഋഗര്‍ത്ഥ വിവക്ഷയില്‍ ഋതം പാരമാര്‍ത്ഥിക നിയമവും സത്യം വ്യാവഹാരിക നിയമവുമാകുന്നു.

എല്ലാ നിയമങ്ങള്‍ക്കും ആധാരം ഋതസത്യങ്ങള്‍ തന്നെ. ജ്ഞാന പ്രമുഖവും കര്‍മ്മപ്രധാനവുമായ ധര്‍മ്മത്തിലേക്ക് ആരെയും നയിക്കേണ്ടത് ഋതസത്യങ്ങളാവണം. സ്രഷ്ടാവിന്റെ അനിരുക്തരൂപമാണ് ഋതം, നിരുക്തരൂപമാണ് സത്യം. പദാര്‍ത്ഥങ്ങള്‍ക്കു പേരിട്ടപ്പോള്‍ ആര്‍ഷമനസ്സ് ശ്രദ്ധിച്ചത് ഋതസത്യങ്ങളെയാണ്.

ഋതസത്യങ്ങളാല്‍ ധര്‍മ്മപഥത്തിലൂടെ മുന്നേറുവാന്‍ ഋതംഭരന്‍ സഹായിക്കട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)
India

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.