കണ്ണൂര്‍: അണ്ടര്‍ 19 ഇന്റര്‍ഡിസ്ട്രിക്ട് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കേണ്ടുന്ന കണ്ണൂര്‍ ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്ന സെലക്ഷന്‍ ട്രയല്‍സ് നാളെ രാവിലെ 8 മണിക്ക് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന 2001 ജനുവരി 1 നും 2002 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ച കണ്ണൂര്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനിലെ അംഗത്വമുള്ള ക്ലബ്ബുകളില്‍ രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ക്ക് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം. ഒറിജിനല്‍ ജനന സര്‍ട്ടിഫിക്കറ്റും കളിക്കുള്ള കിറ്റും സഹിതം രാവിലെ 8 മണിക്ക് മുമ്പായി ജവഹര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരണം.
















