ശ്രീകണ്ഠാപുരം: ചാരായ നിര്‍മ്മാണത്തിനിടയില്‍ യുവാവ് പിടിയിലായി. ഒരാള്‍ ഓടിരക്ഷപ്പെട്ടു. പയ്യാവൂര്‍ വാതില്‍മട ഭൂതാനം കോളനിയിലെ പയ്യന്‍വീട്ടില്‍ ഉണ്ണിയെ(25)യാണ് ശ്രീകണ്ഠാപുരം എക്‌സൈസ് അധികൃതര്‍ പിടികൂടിയത്. ഇയാളില്‍ നിന്നും 25 ലിറ്റര്‍ വാഷും പിടികൂടിയിട്ടുണ്ട്. ഭൂതാനം കോളനിയിലെ കെ.സതീശന്‍(45)ആണ് ഓടിരക്ഷപ്പെട്ടത്. ഇയാള്‍ നേരത്തെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്നു. ഈ മേഖലയില്‍ വ്യാജചാരായ നിര്‍മ്മാണം വ്യാപകമാണ്.
















