തലശ്ശേരി: വിദ്യാകൗണ്‍സില്‍ ഫോര്‍ എജുക്കേഷന്‍ കേരള കണ്ണൂര്‍ റീജിയന്‍ കിഡ്‌സ് ഫെസ്റ്റ്2017 തലശ്ശേരി ചേറ്റംകുന്ന് െ്രെബറ്റ് ഇംഗ്ലീഷ് സ്‌കൂളില്‍ ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ എരഞ്ഞോളി മൂസ ഉദ്ഘാടനം ചെയ്തു. വിദ്യാകൗണ്‍സില്‍ സീനിയര്‍ സെക്ഷന്‍ ഓഫീസര്‍ കെ.ടി.അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ യു.പി.സിദ്ദീഖ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ‘
തലശ്ശേരി നഗരസഭ ഉപാധ്യക്ഷ നജ്മ ഹാഷിം, പ്രോഗ്രസീവ് ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍.സുചിത്ര, കൗസര്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഓര്‍ഗനൈസിങ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി.അബ്ദുന്നാസര്‍, ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ. അബ്ദുല്‍ അസീസ് എന്നിവര്‍ സംബന്ധിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇസ്മായില്‍ പൈങ്ങോട്ടായി സ്വാഗതവും ഹെഡ്മിസ്ട്രസ് ഫെമിദ നന്ദിയും പറഞ്ഞു.
കണ്ണൂര്‍ മേഖലയിലെ 12 സ്‌കൂളുകളില്‍ നിന്നായി 500വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. അഞ്ചു സ്‌റ്റേജുകളിലായിട്ടാണ് മത്സരം.
















