കട്ടപ്പന: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നാളെ കട്ടപ്പനയില്‍ എത്തും. കട്ടപ്പന മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന മലനാട് യൂണിയന്‍ പ്രവര്‍ത്തക ക്യാമ്പ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് യൂണിയനും യൂത്ത്മൂവ്‌മെന്റും നിര്‍മ്മിച്ചു നല്‍കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ പ്രഖ്യാപനവും നടത്തും. .
യോഗത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 21 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റേയും 81-ാമത് ജന്‍മദിനാഘോഷവും, അന്‍പതാം വിവാഹ വാര്‍ഷികാഘോഷവും നടക്കും. എസ്.എന്‍ ട്രസ്റ്റ് അംഗം പ്രീതി നടേശന്‍ ഭദ്രദീപ പ്രകാശനം നടത്തും. യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ അദ്ധ്യക്ഷത വഹിക്കും.
യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍, വൈസ്പ്രസിഡന്റ് വിധു എ. സോമന്‍, ഇന്‍സ്‌പെക്ടിങ് ഓഫീസര്‍ അഡ്വ. പി.ആര്‍. മുരളീധരന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷാജി പള്ളോലില്‍, വിവിധ യൂണിയന്‍ പ്രസിഡന്റുമാരായ എം.ബി ശ്രീകുമാര്‍, ചെമ്പന്‍കുളം ഗോപി വൈദ്യര്‍, അഡ്വ. എസ് പ്രവീണ്‍, പി.രാജന്‍, സജി പറമ്പത്ത്, യൂണിയന്‍ സെക്രട്ടറിമാരായ ലതീഷ് കുമാര്‍, സരേഷ് കോട്ടയ്‌ക്കകത്ത്, അജയന്‍ കെ. തങ്കപ്പന്‍, സുധാകരന്‍ ആടിപ്ലാക്കല്‍ തുടങ്ങിയവര്‍ സംസാരിക്കും.
















