കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌ക്കൂള്‍ ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത നിര്‍വ്വഹിക്കുച്ചു. 10,11 തീയ്യതികളില്‍ കണ്ണൂര്‍ നഗരത്തിലെ വിവിധ സ്‌ക്കൂളുകളിലായാണ് ശാസ്ത്രമേള നടക്കുക.
പ്രകാശന ചടങ്ങില്‍ ജിവിഎച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ ടി.വ്മ,ബഷീര്‍ ചെറിയാണ്ടി,എ.എം.രത്‌നകുമാര്‍,കെ.പി.പ്രീഷ്,കെ.വി.ടിമുസ്തഫ, എന്നിവര്‍ പ്രസംഗിച്ചു. ഡിഡിഇ ഏക്കൗണ്ട്‌സ് ഓഫീസര്‍ പി.ഐ.സുഗുണന്‍ അധ്യക്ഷത വഹിച്ചു. കെ.വി.പ്രകാശ് ബാബു സ്വാഗതവും കെ.ടി.സാജിദ് നന്ദിയും പറഞ്ഞു. തളിപ്പറമ്പ് സീതിസാഹിബ് സ്‌ക്കൂള്‍ അധ്യാപകന്‍ ഷംസുദ്ദീന്‍ ഇഞ്ചിക്കാലകത്താണ് ലോഗോ തയ്യാറാക്കിയത്.
















