കണ്ണൂര്‍: സ്വ:കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ പതിനേഴാം ബലിദാനദിനാചരണം ഈ വര്‍ഷം കണ്ണുരില്‍ വച്ച് ആചരിക്കാന്‍ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാകമ്മിറ്റി തീരുമാനിച്ചു. ബലിദാന ദിനാചരണ സംഘാടകസമിതി രൂപീകരണയോഗം കണ്ണൂര്‍ തെക്കിബസാറിലെ ഗുരുഭവനില്‍ നടന്നു. ജിഹാദിചുവപ്പ് ഭീകരതക്കെതിരെ ബിജെപി നടത്തുന്ന വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ചുവപ്പ് ഭീകരതയുടെ സമാനതകളില്ലാത്ത ഉദാഹരണമാണ് സ്വ:കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകമെന്ന് സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത് പറഞ്ഞു.
കഴിഞ്ഞ 17 വര്‍ഷമായി കണ്ണുരിലെ ജനങ്ങള്‍ നെഞ്ചോട് ചേര്‍ത്തുവെച്ച പരിപടിയാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനം. മര്‍കിസ്റ്റ് ഭീകരതയു ഒര്‍മ്മപെടുത്തല്‍ കൂടിയാണ് ഈ ദിവസം. അദ്ദേഹത്തിന്റെ സ്മരണകളാണ് നമ്മുടെ പ്രവര്‍ത്തന വഴിയിലെ പ്രകാശമെന്നും കെ.രഞ്ജിത് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, അഡ്വ.വി.രത്‌നാകരന്‍, കെ.രാധാകൃഷ്ണന്‍, എ.ഒ.രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസാരിച്ചു. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ബിജു ഏളക്കുഴി അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പി.അരുണ്‍ സ്വാഗതം പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികളായി ദേശീയ നിര്‍വ്വാഹകസമിതിയംഗങ്ങളായ സി.കെ.പത്മനാഭന്‍, പി.കെ.കൃഷ്ണദാസ്, ദേശീയസമിയതിയംഗം പി.കെ.വേലായുധന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം എ.ദാമോദരന്‍, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്-രക്ഷാധികാരിമാര്‍, ഭാഗ്യശീലന്‍ ചാലാട്-ചെയര്‍മാന്‍, അഡ്വ.വി.രത്‌നാകരന്‍, ബാലകൃഷ്ണന്‍ പടപ്പേങ്ങാട്, കെ.രാധാകൃഷ്ണന്‍, ടി.സി.മനോജ്, അഡ്വ.ശ്രീകാന്ത് വര്‍മ്മ, കെ.എന്‍.വിനോദ് മാസ്റ്റര്‍, ഡോ:വി.പി.ചന്ദ്രന്‍, എന്‍.രതി-വൈസ് ചെയര്‍മാന്‍മാര്‍, ബിജു ഏളക്കുഴി-ജനറല്‍ കണ്‍വീനര്‍, കെ.രതീഷ്, ഹരീഷ് ബാബു, ശശിധരന്‍, ഒ.കെ.സന്തോഷ്, കെ.എന്‍.മുകുന്ദന്‍, വിനീഷ് ബാബു- കണ്‍വീനര്‍മാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
















