കണ്ണൂര്‍: പുതുതായി നിര്‍മിച്ച മാട്ടൂല്‍ വ്യാകുല മാത ദേവാലയത്തിന്റെ വെഞ്ചിരിപ്പും ആശിര്‍വാദവും 15ന് നടക്കും. വൈകീട്ട് മൂന്നിന് പ്രമുഖരുടെ കാര്‍മികത്വത്തില്‍ ദേവാലയ വെഞ്ചിരിപ്പും ആശിര്‍വാദവും നടക്കും. തുടര്‍ന്ന് വൈകീട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനം തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് റവ. മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനംചെയ്യും. കണ്ണൂര്‍ ബിഷപ്പ് റവ. ഡോ.അലക്‌സ് വടക്കുംതല അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ മാട്ടൂല്‍ ഇടവക വികാരി ഫാ.ജേമോന്‍ ചെമ്പകശ്ശേരിയില്‍, യൂജിന്‍ ബിജു, ടി.ജി.ജോണ്‍, കെ.ടി.അലക്‌സ്, സി.എം.ബാബു എന്നിവര്‍ സംബന്ധിച്ചു.
















