പയ്യന്നൂര്‍: അമ്മായയമ്മയെ വീടിന്റെ മുകളില്‍നിന്നും തള്ളിത്താഴെയിട്ട് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍. രാമന്തളി പരത്തിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ ചെറുകിണിയന്‍ മീനാക്ഷിയെ (63) കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മകന്‍ രവീന്ദ്രന്റെ ഭാര്യ തളിയില്ലത്ത് സുചിത്ര(30)യെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റുചെയ്തത്. 30ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ മുകളിലേക്ക് തന്ത്രപൂര്‍വ്വം വിളിച്ചുകയറ്റിയ മീനാക്ഷിയെ സ്റ്റെയര്‍കേസിന് മുകളില്‍നിന്നും മുറിക്കുള്ളിലേക്ക് തള്ളിത്താഴെയിട്ടുവെന്നും താഴേവീണ് തലക്ക് സാരമായി പരിക്കേറ്റ മീനാക്ഷഇ വേദനകൊണ്ട് കരഞ്ഞ് നിലവിളിച്ചപ്പോല്‍ മരുമകള്‍ വായില്‍ തുണിതിരുകി കഴുത്ത് ഞെരിച്ചുവെന്നുമാണ് കേസ്.
മീനാക്ഷി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സാരമായി പരിക്കേറ്റ മീനാക്ഷി മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റിലായ സുചിത്രയെ പയ്യന്നൂര്‍ കോടതി റിമാന്റ് ചെയ്തു.
















