ചെന്നൈ: മധുര കരിങ്കല്ല് കുംഭകോണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ 200 കോടി രൂപ വിലമതിക്കുന്ന 500ലേറെ സ്വത്ത് കണ്ടുകെട്ടി.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് നടപടി. 2013 ലാണ് കോഴ പുറത്തുവന്നത്. ഉദ്യോഗസ്ഥരുടെ സഹായത്തോടെ സര്‍ക്കാര്‍ ഭൂമി കൈയേറി വന്‍തോതില്‍ കരിങ്കല്ല് പൊട്ടിച്ചെടുത്തുവെന്നാണ് കേസ്.
ഇതുവഴി ഖജനാവിന് 450 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.
















