ന്യൂദല്‍ഹി: ദേശീയ പ്രതിഭാ മത്സര പരീക്ഷകളിലെ (നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍) രണ്ടാം ഘട്ടത്തില്‍ മറ്റു പിന്നാക്ക വിഭാഗ (ഒബിസി) വിദ്യാര്‍ത്ഥികള്‍ക്ക് സംവരണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
എന്‍സിഇആര്‍ടിയാണ് പരീക്ഷ നടത്തുന്നത്. 2019 മുതല്‍ സംവരണം നിലവില്‍ വരുമെന്ന് മാനവവിഭവ ശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അറിയിച്ചു. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും ദിവ്യാംഗര്‍ക്കുമുള്ള സംവരണത്തിനു പുറമേയാണിത്.
സ്‌കോളര്‍ഷിപ് എണ്ണം നിലവിലെ 1,000 ല്‍നിന്ന് 2000 ആക്കും. തുകയും കൂട്ടും, മന്ത്രി പറഞ്ഞു.
















